ക​ണ്ണ​ട​ച്ച് അ​ധി​കൃ​ത​ർ, മൂ​ക്കു​പൊ​ത്തി ജ​നം
Sunday, December 9, 2018 10:34 PM IST
മ​ങ്കൊ​ന്പ്: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ അ​റ​വു​മാ​ലി​ന്യ നി​ക്ഷേ​പം അ​തി​രൂ​ക്ഷ​മാ​കു​ന്നു. അ​ഴു​കി​യ മാ​ലി​ന്യ​ങ്ങ​ൾ പ​ര​ത്തു​ന്ന ദു​ർ​ഗ​ന്ധം മൂ​ലം എ​സി റോ​ഡി​ൽ കൂ​ടി​യു​ള്ള യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​റ​ച്ചി​ക്കോ​ഴി, താ​റാ​വ്, മാ​ടു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​ല്പ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള മാം​സാ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ചാ​ക്കു​ക​ളി​ൽ കെ​ട്ടി റോ​ഡി​ലും സ​മീ​പ​ത്തെ ക​നാ​ലു​ക​ളി​ലും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ഉ​പേ​ക്ഷി​ക്കു​ന്ന​ത്.
പ​ണ്ടാ​ര​ക്കു​ളം ജം​ഗ്ഷ​നും പ​ള്ളാ​ത്തു​രു​ത്തി​ക്കും ഇ​ട​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ, മാ​ന്പു​ഴ​ക്ക​രി, മ​ങ്കൊ​ന്പ് ബ്ലോ​ക്കു ജം​ഗ്ഷ​നു കി​ഴ​ക്കു​ഭാ​ഗം, പ​ള്ളി​ക്കൂ​ട്ടു​മ്മ-​പു​ന്ന​ക്കു​ന്നം റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം മാ​ലി​ന്യ​നി​ക്ഷേ​പം ന​ട​ക്കു​ന്ന​ത്.
ബ്ലോ​ക്കു ജം​ഗ്ഷ​നു സ​മീ​പം ഒ​രാ​ഴ്ച മു​ന്പു നി​ക്ഷേ​പി​ച്ച അ​റ​വു​മാ​ലി​ന്യ​മ​ട​ങ്ങി​യ ചാ​ക്കു​കെ​ട്ടു​ക​ൾ ഇ​പ്പോ​ഴും ദു​ർ​ഗ​ന്ധം പ​ര​ത്തു​ന്നു. സ​മീ​പ​ത്തെ താ​മ​സ​ക്കാ​ർ​ക്കും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ദു​രി​ത​മേ​റെ​യാ​ണ്. ക​ച്ച​വ​ടം കൂ​ടു​ത​ലു​ള്ള ഞാ​യ​റാ​ഴ്ച​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യി മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന​ത്. ഏ​റ്റ​വു​മ​ധി​കം ഇ​റ​ച്ചി വി​ല്പ​ന​ശാ​ല​ക​ളു​ള്ള പ്ര​ദേ​ശ​ത്താ​ണ് മാ​ലി​ന്യ നി​ക്ഷേ​പ​വും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ൽ വ​ഴി​വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തും ഇ​ത്ത​രം സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ക്കു സ​ഹാ​യ​ക​ര​മാ​കു​ന്നു. രാ​ത്രി​യു​ടെ മ​റ​വി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്നു റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ച്ചു പോ​വു​ക​യാ​ണു പ​തി​വ്. ഇ​തു​മൂ​ലം ചാ​ക്കി​നു​ള്ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ ചീ​ഞ്ഞ് പു​ഴു​ക്ക​ള​ട​ക്കം റോ​ഡി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ്. തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​വ​ലി​ക്കു​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ റോ​ഡ​രി​കി​ൽ കി​ട​ക്കു​ന്ന​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ റോ​ഡി​ലൂ​ടെ ക​യ​റി ന​ട​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന​തി​നാ​ൽ ഇ​ത് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്.
മാ​ന്പു​ഴ​ക്ക​രി​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത അ​ള​ക്കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കാ​മ​റ​യ്ക്കു സ​മീ​പ​മാ​ണു മാ​ലി​ന്യം കൂ​ടു​ത​ലാ​യി ത​ള്ളു​ന്ന​ത്. മാ​സ​ങ്ങ​ളാ​യി കാ​മ​റ പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് നി​ക്ഷേ​പ​ക​ർ​ക്ക് സൗ​ക​ര്യ​മാ​കു​ന്നു. എ​ന്നാ​ൽ പോ​ലീ​സി​ന്‍റെ മൃ​ദു സ​മീ​പ​നം ഇ​ത്ത​ര​ക്കാ​ർ​ക്ക് സ​ഹാ​യ​ക​ര​മാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യം. എ​സി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി അ​ന്പ​തി​ലേ​റെ ഇ​റ​ച്ചി വി​ല്പ​ന​ശാ​ല​ക​ളു​ണ്ട്. താ​റാ​വ്, കോ​ഴി എ​ന്നി​വ​യ്ക്കു പു​റ​മേ മാ​ട്ടി​റ​ച്ചി വി​ല്പ​ന​കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു.
ഇ​വ​യി​ൽ താ​റാ​വ്, കോ​ഴി വി​ല്പ​ന​ശാ​ല​ക​ളി​ൽ നി​ന്നാ​ണ് ഏ​റ്റ​വു​മ​ധി​കം മാ​ലി​ന്യം ഉ​ണ്ടാ​കു​ന്ന​ത്. ഒ​രു​ഭാ​ഗം വി​ല്പ​ന​ശാ​ല​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ മ​ത്സ്യ​ക്കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും മ​റ്റും പോ​കു​ന്നു​ണ്ടെ​ങ്കി​ലും ശേ​ഷി​ക്കു​ന്ന​വ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്നു. ഇ​തി​നു​പു​റ​മെ ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്നും വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന അ​റ​വു​മാ​ലി​ന്യം ചാ​ക്കു​ക​ളി​ലാ​ക്കി റോ​ഡ​രി​കി​ൽ നി​ക്ഷേ​പി​ക്ക​പ്പെ​ടു​ക​യാ​ണ് പ​തി​വ്. ഇ​വ പ​ര​ത്തു​ന്ന ദു​ർ​ഗ​ന്ധം എ​സി റോ​ഡി​ൽ​കൂ​ടി​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​ക്കി​രി​ക്കു​ക​യാ​ണ്. എ​സി റോ​ഡി​ൽ 24 മ​ണി​ക്കൂ​റും ഹൈ​വേ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും മാ​ലി​ന്യ​വു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​താ​യി പു​റ​ത്ത​റി​ഞ്ഞി​ട്ടി​ല്ല. രാ​ത്രി​യി​ൽ ഹൈ​വേ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണം റോ​ഡി​ൽ ശ​ക്ത​മാ​ക്കു​ക​യും വ​ഴി​വി​ള​ക്കു​ക​ളും നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും മാ​ലി​ന്യം ത​ള്ള​ൽ വ്യാ​പ​ക​മാ​യ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.