കാ​യി​ക​വും ശാ​സ്ത്ര​വും ക​ല​യും, അ​ഖി​ൽ സ​ക​ലാ​ക​ലാ വ​ല്ല​ഭ​ൻ ത​ന്നെ
Sunday, December 9, 2018 10:35 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത​ല ഹാ​ൻ​ഡ് ബോ​ൾ മ​ത്സ​ര​ത്തി​ലും ശാ​സ്ത്ര​മേ​ള​യി​ലും മി​ക​വു തെ​ളി​യി​ച്ച ശേ​ഷ​മാ​യി​രു​ന്നു എ​സ്. അ​ഖി​ൽ ക​ലോ​ത്സ​വ വേ​ദി​യി​ലേ​ക്കെ​ത്തി​യ​ത്. ചാ​ക്യാ​രാ​യി അ​ര​ങ്ങി​ലെ​ത്തി ആ​സ്വാ​ദ​ക​രെ കൈ​യി​ലെ​ടു​ത്ത് എ-​ഗ്രേ​ഡും സ്വ​ന്ത​മാ​ക്കി. അ​ഖി​ലി​ന്‍റെ വി​ജ​യം പ്ര​ള​യ​കാ​ല​ത്തു നി​ന്നു​ള്ള അ​തി​ജീ​വ​ന​ത്തി​ന്‍റെ കൂ​ടി​യാ​ണെ​ന്ന​താ​ണ് ഇ​തി​ലെ​ല്ലാം പ്ര​ധാ​നം.
ചെ​ന്നി​ത്ത​ല ന​ന്പ്യാ​ര​ത്ത് വീ​ട്ടി​ൽ സു​രേ​ഷി​ന്‍റെ​യും മ​ഞ്ജു​വി​ന്‍റെ​യും മ​ക​നാ​യ അ​ഖി​ൽ മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. സം​സ്ഥാ​ന​ത​ല ഹാ​ൻ​ഡ്ബോ​ൾ മ​ത്സ​ര​ത്തി​ൽ ആ​ല​പ്പു​ഴ​യു​ടെ വൈ​സ് ക്യാ​പ്റ്റ​നു​മാ​യി​രു​ന്നു. സെ​മി​ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും അ​ത് പൊ​രു​തി​ത്ത​ന്നെ​യാ​യി​രു​ന്നു. പി​ന്നീ​ട് സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യി​ൽ മ​ൾ​ട്ടി​മീ​ഡി​യ പ്ര​സ​ന്േ‍​റ​ഷ​നി​ൽ എ-​ഗ്രേ​ഡും നേ​ടി. പി​ന്നീ​ടാ​ണ് ക​ലോ​ത്സ​വ വേ​ദി​യി​ലേ​ക്കെ​ത്തി​യ​ത്.ക​ലാ​മ​ണ്ഡ​ലം സോ​ഹ​നാ​ണ് ചാ​ക്യാ​ർ​കൂ​ത്തി​ലെ ഗു​രു. എ​ട്ടാം​ക്ലാ​സ് മു​ത​ലാ​ണ് ചാ​ക്യാ​ർ​കൂ​ത്ത് അ​ഭ്യ​സി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം മു​ത​ൽ മ​ത്സ​ര​രം​ഗ​ത്തേ​ക്കും ഇ​റ​ങ്ങി. ക​ഴി​ഞ്ഞ​ത​വ​ണ​യും എ-​ഗ്രേ​ഡ് ല​ഭി​ച്ചി​രു​ന്നു.