ക​ലോ​ൽ​ത്സ​വ​ത്തി​നു പ​ഴു​ത​ട​ച്ച സു​ര​ക്ഷ: വി​ജ​യ​ത്തി​ൽ പ​ങ്ക് പോ​ലീ​സി​നും
Sunday, December 9, 2018 10:36 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം മി​ക​ച്ച നി​ല​യി​ൽ അ​വ​സാ​നി​ക്കു​ന്പോ​ൾ വി​ജ​യ​ത്തി​ൽ ഒ​രു​പ​ങ്ക് ജി​ല്ല പോ​ലീ​സി​നും അ​വ​കാ​ശ​പ്പെ​ടാം. ചെ​റി​യ റോ​ഡു​ക​ളും നി​റ​യെ ക​നാ​ലു​ക​ളും ജ​ന​സാ​ന്ദ്ര​ത​യും വാ​ഹ​ന​പെ​രു​പ്പ​വും മൂ​ലം വീ​ർ​പ്പു​മു​ട്ടു​ന്ന ആ​ല​പ്പു​ഴ​യി​ൽ കാ​ര്യ​മാ​യ ഗ​താ​ഗ​ത കു​രു​ക്കു​ക​ളി​ല്ലാ​തെ​യാ​ണ് ക​ലോ​ത്സ​വ​ത്തി​നു കൊ​ടി താ​ഴു​ന്ന​ത്.
ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യ​തെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
അ​വ​സാ​ന​ദി​നം ഞാ​യ​റാ​ഴ്ച​യെ​ന്ന പ്ര​ത്യേ​ക​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് 1,500 പോ​ലീ​സു​കാ​രെ​യാ​ണ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ന്യ​സി​ച്ച​ത്. ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നും കാ​ണാ​നു​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തു​നി​ന്നും എ​ത്തി​യ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ, യാ​ത്ര, വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് തു​ട​ങ്ങി നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കി.
അ​ന്പ​തി​നാ​യി​ര​ത്തോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ എ​ത്തി​യ​ത്.
പൊ​തു​ജ​ന​ത്തെ ബു​ദ്ധി​മു​ട്ടി​ക്കാ​ത്ത ത​ര​ത്തി​ലാ​ണ് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ ജി​ല്ല​യി​ലു​ട​നീ​ളം ത​യാ​റാ​ക്കി​യ​ത്. ഇ​തി​നാ​യി നാ​ലു​ദി​ശ​യും നാ​ലു​സോ​ണു​ക​ളാ​യി തി​രി​ച്ചാ​ണ് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ​ത്. അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന​ലെ ര​ണ്ടു​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളാ​ണ് ജി​ല്ല​യി​ലേ​ക്ക് ഒ​ഴു​കി​യ​ത്. വ​നി​താ പോ​ലീ​സ്, മ​ഫ്തി പോ​ലീ​സ് എ​ന്നി​വ​രെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ത്യേ​കം വി​ന്യ​സി​ച്ചി​രി​ന്നു. അ​വ​സാ​ന ദി​ന​ത്തി​ൽ പു​ല​ർ​ച്ച വ​രെ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സേ​വ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു.
ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക മ​ഫ്തി പോ​ലീ​സി​നെ ന​ഗ​ര​ത്തി​ലു​ട​നീ​ളം വി​ന്യ​സി​ച്ചി​രു​ന്നു. ക​ലോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ​യ്ക്കു വ​രു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ളെ​യും സ്വീ​ക​രി​ക്കാ​നും സു​ര​ക്ഷി​ത​രാ​യി അ​വ​രെ സ്വ​ദേ​ശ​ത്തേ​ക്കു തി​രി​കെ എ​ത്തി​ക്കാ​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ളാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
കു​ടി​വെ​ള്ള വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ, വി​വി​ധ വേ​ദി​ക​ൾ, ബീ​ച്ച്, കാ​യ​ൽ, ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ന​ത്ത സു​ര​ക്ഷ പോ​ലീ​സ് ഒ​രു​ക്കി​യി​രു​ന്നു.