ക​ലോ​ത്സ​വ വേ​ദി​യി​ലും തി​ള​ങ്ങി ഷീ​റോ​സ്
Sunday, December 9, 2018 10:36 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യു​ടെ ഷീ​റോ​സ് ട്രാ​ൻ​സ്ജെ​ൻ​ഡ​ർ കു​ടും​ബ​ശ്രീ യൂ​ണി​റ്റും സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ലെ താ​ര​ങ്ങ​ളാ​യി മാ​റി. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ല​പ്പു​ഴ എ​സ്ഡി​വി സെ​ന്‍റി​ന​റി ഹാ​ളി​ലെ ക​ലോ​ത്സ​വ വേ​ദി​യി​ലെ കു​ടും​ബ​ശ്രീ​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ഷീ​റോ​സാ​ണ്. ഈ ​സ​ർ​ക്കാ​ർ വ​ന്ന​ശേ​ഷം സ​മൂ​ഹ​ത്തി​ൽ ഞ​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ അം​ഗീ​കാ​രം ല​ഭി​ക്കു​ന്നു​വെ​ന്നും ക​ലോ​ത്സ​വം വ​ൻ വി​ജ​യ​മാ​ണെ​ന്നും കു​ടും​ബ​ശ്രീ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന ഷീ​റോ​സ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​രു​ണി​മ പ​റ​ഞ്ഞു. 20 പേ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഷീ​റോ​സ് കു​ടും​ബ​ശ്രീ യൂ​ണി​റ്റ്.
ഇ​ത്ത​വ​ണ​ത്തെ നെ​ഹ്രു​ട്രോ​ഫി വ​ള്ളം​ക​ളി വേ​ദി​യി​ലും ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​യി ഷീ​റോ​സ് ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ള​മാ​ണ് കു​ടും​ബ​ശ്രീ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സ​നി, സം​ഗീ​ത, സു​ൽ​ഫി, ശ്രാ​വ​ന്തി​ക തു​ട​ങ്ങി​യ​വ​രാ​ണ് അ​വ​സാ​ന​ദി​നം സ്റ്റാ​ളി​ൽ ഷീ​റോ​സി​ന്‍റെ ഭാ​ഗ​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്.