വ​ഞ്ചി​പ്പാ​ട്ട് വേ​ദി​യി​ലും വി​ധി​ക​ർ​ത്താ​വി​നെ ചൊ​ല്ലി പ്ര​തി​ഷേ​ധം
Sunday, December 9, 2018 10:36 PM IST
ആ​ല​പ്പു​ഴ: വി​ധി നി​ർ​ണ​യ​ത്തി​ൽ അ​പാ​ക​ത​യെ​ന്ന് ആ​രോ​പി​ച്ച് ഒ​രു വി​ഭാ​ഗം വ​ഞ്ചി​പ്പാ​ട്ട് വേ​ദി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം മ​ത്സ​ര​ഫ​ലം വ​ന്ന​തി​നു ശേ​ഷ​മാ​ണ് പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്. ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽ വി​ധി​ക​ർ​ത്താ​വാ​യി​രു​ന്ന​യാ​ൾ ത​ന്നെ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​നും വി​ധി​ക​ർ​ത്താ​വാ​യെ​ന്നും, ആ​റ​ൻ​മു​ള, കു​ട്ട​നാ​ട​ൻ ശൈ​ലി​ക​ളെ​ക്കു​റി​ച്ച് ജ​ഡ്ജ​സി​ന് കൃ​ത്യ​മാ​യ ധാ​ര​ണ​യി​ല്ലെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധ​സ്വ​ര​ങ്ങ​ൾ ഉ​യ​ർ​ന്ന​പ്പോ​ൾ പോ​ലി​സെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രെ ശാ​ന്ത​മാ​ക്കു​വാ​ൻ ശ്ര​മി​ച്ചു. പി​ന്നീ​ട് ആ​ല​പ്പു​ഴ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ധ​ന്യ എ​സ്. കു​മാ​ർ എ​ത്തി പ​രാ​തി കേ​ട്ടു. പ​രാ​തി പ​രി​ഗ​ണി​ക്കാ​മെ​ന്ന് ഇ​വ​ർ ഉ​റ​പ്പു​ന​ൽ​കി.