പാ​ണ്ട​നാ​ടു​നി​ന്ന് അ​തി​ജീ​വ​ന​ത്തി​ന്‍റെ താ​ളം​പേ​റി അ​വ​രെ​ത്തി​യ​ത് വ​ഞ്ചി​പ്പാ​ട്ടു​മാ​യി
Sunday, December 9, 2018 10:36 PM IST
ആ​ല​പ്പു​ഴ: സ​ർ​വ​തും ത​ക​ർ​ത്തെ​റി​ഞ്ഞ പ്ര​ള​യം ക​വ​ർ​ന്ന മു​റി​പ്പാ​ടു​ക​ളെ അ​തി​ജീ​വി​ച്ച് മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി​യ​ത് വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​ര​ത്തി​ന്. കു​ട്ട​നാ​ടി​ന്‍റെ മെ​യ്ക്ക​രു​ത്തും മ​ന​ക്ക​രു​ത്തും ആ​വാ​ഹി​ച്ച് അ​വ​ർ പാ​ടി​യ​ത് അ​തി​ജീ​വ​ന​താ​ളം. സം​ഘ​ത്തി​ലെ കു​ട്ടി​ക​ളി​ൽ അ​ധി​ക​വും പ്ര​ള​യം വി​ഴു​ങ്ങി​യ പാ​ണ്ട​നാ​ട് നി​ന്നു​ള്ള​വ​രാ​യി​രു​ന്നു.
മു​ൻ​പാ​ട്ടു​പാ​ടി​യ അ​ന​ന്തു​വി​ന്‍റെ വീ​ടും പ്ര​ള​യ​ത്തി​ൽ വെ​ള്ള​ത്തി​ലാ​യി​രു​ന്നു. തി​രു​പാ​ർ​ത്ഥ​സാ​ര​ഥി​യു​ടെ കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ​നി​ന്ന് പാ​ടു​ന്ന ഞ​ങ്ങ​ൾ​ക്ക് വ​ഞ്ചി​പ്പാ​ട്ട് ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് എ​ന്നാ​ണ് അ​ന​ന്തു പ​റ​യു​ന്ന​ത്. ഞ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലെ​ല്ലാം പ​ള്ളി​യോ​ട​മു​ണ്ട്. വ​ഞ്ചി​പ്പാ​ട്ട് ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗം ത​ന്നെ​യെ​ന്ന് സം​ഘാം​ഗം ഗോ​വി​ന്ദും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. സം​ഘ​ത്തി​ലെ ഗോ​വി​ന്ദി​ന്‍റെ​യും ജോ​ബി​ന്‍റെ​യും കി​ര​ണി​ന്‍റെ​യു​മെ​ല്ലാം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. പ്ര​ള​യ​ത്തി​ന്‍റെ സ​മ​യ​ത്ത് ഇ​വ​രെ​ല്ലാം സ​ർ​ക്കാ​ർ ഒ​രു​ക്കി​യ ക്യാ​ന്പു​ക​ളി​ലേ​ക്ക് ചേ​ക്കേ​റി​യി​രു​ന്നു. ചെ​ന്നി​ത്ത​ല സ്വ​ദേ​ശി രാ​ഗേ​ഷ് ആ​ണ് ഇ​വ​രെ വ​ഞ്ചി​പ്പാ​ട്ടി​നാ​യി ഒ​രു​ക്കി​യ​ത്.
വ​ഞ്ചി​ക​ളു​ടെ നാ​ട്ടി​ൽ വ​ഞ്ചി​പ്പാ​ട്ടി​ന് വ​ൻ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​യാ​യ കാ​ർ​മ​ൽ ഓ​ഡി​റ്റോ​റി​യം ഉ​ണ​ർ​ന്ന​ത് വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ ഈ​ണം കേ​ട്ടാ​യി​യു​ന്നു.
കു​ട്ട​നാ​ട്ടു​കാ​രു​ടെ​യും ആ​ല​പ്പു​ഴ​കാ​രു​ടെ​യും ഹൃ​ദ​യ താ​ള​മാ​യ​തു​കൊ​ണ്ടാ​വാം വ​ഞ്ചി​പ്പാ​ട്ട് കേ​ൾ​ക്കാ​ൻ ഒ​ഴു​കി​യെ​ത്തി​യ​ത് നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ്. കു​ട്ട​നാ​ട്ടു​കാ​ര​ന്‍റെ​യും ആ​റ·ു​ള​ക്കാ​ര​ന്‍റെ​യും ഒ​ക്കെ ര​ക്ത​ത്തി​ൽ അ​ലി​ഞ്ഞു കി​ട​ക്കു​ന്ന വ​ഞ്ചി​പ്പാ​ട്ടു താ​ളം കൈ​താ​ള​മാ​യും കൈ​യ​ടി​യാ​യും വേ​ദി​യി​ലേ​ക്ക് പ​ട​ർ​ന്ന് ക​യ​റി​യ​ത് വ​ള​രെ​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു.