ക്രി​സ്മ​സ് വി​ളം​ബ​ര​വു​മാ​യി മ​ല്ല​പ്പ​ള്ളി​യി​ൽ ഗാ​ന​സ​ന്ധ്യ ‌‌‌‌
Sunday, December 9, 2018 10:43 PM IST
മ​ല്ല​പ്പ​ള്ളി: തി​രു​പി​റ​വി​യു​ടെ സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തി ക്രി​സ്മ​സ് വി​ളം​ബ​ര​മാ​യി മ​ല്ല​പ്പ​ള്ളി മെ​ലോ സ​ർ​ക്കി​ളി​ന്‍റെ ഗാ​ന​സ​ന്ധ്യ ക്രി​സ്മ​സ് ബെ​ൽ​സ് - 2018 പ​രി​യാ​രം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് മാ​ർ​ത്തോ​മ്മാ പാ​രീ​ഷ് ഹാ​ളി​ൽ അ​ര​ങ്ങേ​റി. വി​ശ്വ​വി​വ്യാ​ത​രാ​യ ഹാ​ൻ​ഡ​ൽ മൊ​സാ​ർ​ട്ട് എ​ന്നി​വ​രു​ടെ ക്ലാ​സി​ക്ക​ൽ ഗാ​ന​ങ്ങ​ൾ, പു​തി​യ മ​ല​യാ​ളം ഗാ​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ 12 ഗാ​ന​ങ്ങ​ൾ ഹാ​ർ​മ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

45 അം​ഗ​ങ്ങ​ളു​ള്ള ഗാ​യ​ക സം​ഘ​ത്തി​ന് രാ​ജ​ൻ ബാ​ബു നേ​തൃ​ത്വം ന​ല്കി.
കൊ​ല്ലം, കൊ​ട്ടാ​ര​ക്ക​ര മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് എ​പ്പി​സ്കോ​പ്പ ക്രി​സ്മ​സ് ദൂ​ത് ന​ല്കി. ജോ​ർ​ജ് കു​ര്യ​ൻ, വി​പി​ൻ എ​ബ്ര​ഹാം, ലൈ​ല അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌