പ്ര​മാ​ടം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലെ വു​ഡ​ൻ കോ​ർ​ട്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നു
Sunday, December 9, 2018 10:43 PM IST
പ്ര​മാ​ടം: രാ​ജീ​വ്ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ തേ​ക്കു​ത​ടി​യി​ലു​ള്ള വു​ഡ​ൻ കോ​ർ​ട്ട് ത​യാ​റാ​കു​ന്നു. അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 40 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് 5000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള കോ​ർ​ട്ടാ​ണ് പൂ​ർ​ത്തി​യാ​കു​ന്ന​ത്. നാ​ല് ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ കോ​ർ​ട്ടു​ക​ൾ, ബാ​സ്ക​റ്റ് ബോ​ൾ, വോ​ളി​ബോ​ൾ എ​ന്നി​വ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ സം​വി​ധാ​ന​മാ​ണ് ഇ​തി​ലു​ള്ള​ത്. പു​തു​വ​ർ​ഷ സ​മ്മാ​ന​മെ​ന്ന നി​ല​യി​ൽ വു​ഡ​ൻ കോ​ർ​ട്ട് കാ​യി​ക​താ​ര​ങ്ങ​ൾ​ക്കു തു​റ​ന്നു കൊ​ടു​ക്കാ​നാ​കും.ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വോ​ളി​ബോ​ൾ, ബാ​സ്ക​റ്റ്ബോ​ൾ, ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ പ്ര​ദ​ർ​ശ​ന മ​ത്സ​രം ന​ട​ത്താ​നും ആ​ലോ​ച​ന​യു​ണ്ട്. ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര​യു​ടെ ചു​മ​ത​ല​യി​ൽ തി​രു​വ​ന​ന്ത​പു​രം സ്പോ​ർ​ട്സ് ഹ​ബാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ‌‌