മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു ‌‌
Sunday, December 9, 2018 10:43 PM IST
‌‌മ​ല്ല​പ്പ​ള്ളി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​കോ​ശി പോ​ൾ രാ​ജി​വ​ച്ചു.
കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​പ്ര​തി​നി​ധി​യാ​യ അ​ദ്ദേ​ഹം പാ​ർ​ട്ടി​യി​ലെ മ​റ്റൊ​രം​ഗ​മാ​യ കെ. ​ദി​നേ​ശി​നെ വൈ​സ് പ്ര​സി​ഡ​ന്‍റാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് രാ​ജി ന​ൽ​കി​യ​ത്. യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചു​വ​ർ​ഷ​വും വൈ​സ് പ്ര​സി​ഡ​ന്‍റു സ്ഥാ​നം കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നാ​ണ്. ഇ​തി​നി​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ഒ​രം​ഗ​ത്തെ ഒ​പ്പം നി​ർ​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രെ അ​വി​ശ്വാ​സം കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്ക​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ യു​ഡി​എ​ഫി​ന് ഏ​ഴും എ​ൽ​ഡി​എ​ഫി​ന് ആ​റു​മാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ അം​ഗ​ബ​ലം.‌‌‌