കാ​റിൽ വന്ന കുടുംബത്തെ മ​ർ​ദി​ച്ചെന്ന കേസിൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Sunday, December 9, 2018 10:46 PM IST
പാ​​ലാ: കാ​​റി​ൽ വ​ന്ന കു​​ടും​​ബ​ത്തെ മ​​ർ​​ദി​​ച്ച സം​​ഭ​​വ​​ത്തി​​ൽ ര​​ണ്ടു സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​രു​​ൾ​​പ്പെ​​ടെ മൂ​​ന്നു പേ​​രെ പാ​​ലാ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

റാ​​ന്നി സ്വ​​ദേ​​ശി​​യു​​ടെ പ​​രാ​​തി​​യെ​​ത്തു​​ട​​ർ​​ന്നാ​​ണ് നെ​​ച്ചി​​പ്പൂ​​ഴൂ​​ർ സ്വ​​ദേ​​ശി​​ക​​ളാ​​യ മൂ​​ന്നു പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

കെ​എ​​സ്ആ​​ർ​​ടി​​സി ഡ്രൈ​​വ​​ർ നെ​​ച്ചി​​പ്പു​​ഴൂ​​ർ തെ​​ക്കേ​​ക​​ള​​ത്തി​​നാ​​നി​​ക്ക​​ൽ ജെ​​നീ​​ഷ്(42), ഇ​​യാ​​ളു​​ടെ പി​​താ​​വ് ബാ​​ല​​കൃ​​ഷ്ണ​​ൻ(78), സെ​​യി​​ൽ ടാ​​ക്സ് ഓ​​ഫീ​​സി​​ലെ ജീ​​വ​​ന​​ക്കാ​​ര​​ൻ നെ​​ച്ചി​​പ്പു​​ഴൂ​​ർ മാ​​വേ​​ലി​​ൽ ജോ​​ഷി ജോ​​സ​​ഫ് (45) എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. പ​​ത്തോ​​ളം പേ​​ർ സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​താ​​യാ​​ണു പ​​രാ​​തി.

റാ​​ന്നി ഇ​​ട​​മ​​ണ്‍ തോ​​ന്പി​​ക്ക​​ണ്ടം ക​​ല്ലി​​ച്ചേ​​ത്ത് സ​​ജി മാ​​ത്യു(50)​​വി​​നും മ​​ക​​ൻ ജോ​​ർ​​ജി(17), മ​​ക​​ൾ മേ​​ഘ(22) എ​​ന്നി​​വ​​ർ​​ക്കു​​മാ​​ണ് ശ​​നി​​യാ​​ഴ്ച രാ​​ത്രി 9.30ന് ​​പാ​​ലാ-​​രാ​​മ​​പു​​രം റൂ​​ട്ടി​​ൽ വെ​​ള്ള​​പ്പു​​ര ഭാ​​ഗ​​ത്തു വ​​ച്ചു മ​​ർ​​ദ​​ന​​മേ​​റ്റ​താ​യി പ​രാ​തി​പ്പെ​ട്ട​ത്.

പ​രാ​തി ഇ​ങ്ങ​നെ: ബോം​​ബ​​യി​​ൽ ന​​ഴ്സാ​​യ മേ​​ഘ​​യെ നെ​​ടു​​ന്പാ​​ശേ​​രി​​യി​​ൽ​നി​​ന്നു റാ​​ന്നി​​യി​​ലേ​​ക്കു കൂ​​ട്ടി​​ക്കൊ​​ണ്ടു പോ​​വു​​ക​​യാ​​യി​​രു​​ന്നു സ​​ജി മാ​​ത്യു​​വും മ​​ക​​നും.

യാ​ത്ര​യ്ക്കി​ടെ മേ​​ഘ​​യ്ക്കു ഛ​ർ​​ദി​​ക്കാ​​ൻ വ​​ന്ന​​തി​​നാ​​ൽ വാ​​ഹ​​നം റോ​​ഡ​​രി​കി​​ൽ നി​​ർ​​ത്തി. വെ​​ള്ള​​ക്കു​​പ്പി​​യു​​മാ​​യി വാ​​ഹ​​ന​​ത്തി​​നു പു​​റ​​ത്തി​​റ​​ങ്ങി​​യ മേ​​ഘ​​യു​​ടെ ഫോ​​ട്ടോ സ​​മീ​​പ​​ത്തെ വീ​​ട്ടി​​ൽ​നി​​ന്ന് ഇ​​റ​​ങ്ങി​​യ സം​​ഘം മൊ​​ബൈ​​ലി​​ൽ പ​​ക​​ർ​​ത്തി.

ഇ​​തു ചോ​​ദ്യം ചെ​​യ്ത സ​​ജി മാ​​ത്യു​​വി​​നെ​​യും മ​​ക​​നെ​​യും സം​​ഘം മ​​ർ​​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മേ​​ഘ​​യു​​ടെ കൈ​​യ്ക്കു പി​​ടി​​ച്ചു വ​​ലി​​ച്ച​​താ​​യും മേ​​ഘ​​യെ മ​​ർ​​ദി​​ച്ച​​താ​​യും പ​​രാ​​തി​​യി​ൽ പ​റ​യു​ന്നു. ഇ​​തു വ​​ഴി​​യെ​​ത്തി​​യ ബൈ​​ക്ക് യാ​​ത്ര​​ക്കാ​​രാ​​യ യു​​വാ​​ക്ക​​ൾ സം​​ഭ​​വ​​ത്തി​​ൽ ഇ​​ട​​പെ​​ടു​​ക​​യും പോ​​ലീ​​സി​​ൽ വി​​വ​​രം അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്ത​​തി​​നെ​​ത്തു​​ട​​ർ​​ന്ന് പോ​​ലീ​​സെ​​ത്തി​​യാ​​ണ് ഇ​​വ​​രെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്.

പാ​​ലാ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച ഇ​വ​രു​ടെ മൊ​​ഴി​​യെ​​ടു​​ത്ത പോ​​ലീ​​സ് പ്ര​​തി​​ക​​ളെ ശ​​നി​​യാ​​ഴ്ച രാ​​ത്രി ത​​ന്നെ അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ രാ​​ത്രി കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി.
സം​​ഘ​​ത്തി​​ൽ കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ൾ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ടോ​​യെ​​ന്ന് അ​​ന്വേ​​ഷി​​ച്ചു വ​​രി​​ക​​യാ​​ണെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.

പാ​​ലാ സി ​​ഐ രാ​​ജ​​ൻ കെ ​​അ​​ര​​മ​​ന, എ​​സ് ഐ ​​ബി​​നോ​​ദ്കു​​മാ​​ർ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണു പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.