ഗ്രീ​ൻ ഗാ​ർ​ഡ്സി​ന്‍റെ പ്ര​വ​ർ​ത്ത​നം പ​മ്പ​യി​ൽ തു​ട​ക്ക​മാ​യി
Sunday, December 9, 2018 10:46 PM IST
പ​ന്പ: "സ്വാ​മീ...... തു​ണി, സോ​പ്പ് ഇ​ങ്കെ ഇ​ട ക്കൂ​ടാ​ത് പ​മ്പാ ന​ദി പു​ണ്യ​മാ​ന​ത്" രാ​ജു എ​ബ്ര​ഹാം എം​എ​ൽ​എ പ​മ്പാ സ്നാ​നം ന​ട​ത്തു​ന്ന ഭ​ക്ത​രോ​ട് ഉ​റ​ക്കെ പ​റ​ഞ്ഞു കൊ​ണ്ട് ന​ദി​യി​ലൂ​ടെ ഒ​ഴു​കി വ​രു​ന്ന തു​ണി​ക​ൾ ഓ​രോ​ന്നാ​യി വ​ലി​ച്ച് ക​ര​യി​ൽ കൂ​ട്ടി​യി​ട്ടു. വീ​ണ്ടും അ​ടു​ത്ത തു​ണി പെ​റു​ക്കു​ന്ന തി​ര​ക്കി​ലാ​യി. ഞ​ങ്ങ​ൾ പ​മ്പ​യെ ന​ശി​പ്പി​ക്കി​ല്ലെ​ന്ന് ഭ​ക്ത​ർ എം​എ​ൽ​എ​യോ​ട് പ​റ​ഞ്ഞു, കൂ​ടെ നീ​ണ്ട കൈ​യ​ടി​യും.
പ​മ്പാ​ന​ദി ക്ലീ​നാ​ക്കാ​ൻ ഇ​റ​ങ്ങി​യ എം​എ​ൽ​എ​യോ​ടൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​ൻ മ​ത്സ​ര​മാ​യി​രു​ന്നു പി​ന്നീ​ട്. സ്നാ​ന ശേ​ഷം അ​യ്യ​പ്പ​ന്മാ​ർ പ​മ്പ​യി​ലേ​ക്ക് തു​ണി വ​ലി​ച്ചെ​റി​യു​ന്ന​ത് പ​രി​സ്ഥി​തി​ക്ക് ദോ​ഷ​ക​ര​മാ​ണെ​ന്നും പ​മ്പാ​ന​ദി​യെ മാ​ലി​ന്യ​മു​ക്ത​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ന് ഭ​ക്ത​രി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നു​മാ​യി ശു​ചി​ത്വ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഗ്രീ​ൻ ഗാ​ർ​ഡ്സി​ന്‍റെ പ്ര​വ​ർ​ത്ത​നം പ​മ്പ​യി​ൽ രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
ശ​ബ​രി​മ​ല​യെ പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. അ​തി​നാ​യി ഭ​ക്ത ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. അ​തി​ന്‍റെ ഭാ​ഗ​മാ​യി ബേ​സ് ക്യാ​മ്പാ​യ നി​ല​യ്ക്ക​ൽ വ​രു​ന്ന എ​ല്ലാ തീ​ർ​ത്ഥാ​ട​ക​ർ​ക്കും സൗ​ജ​ന്യ​മാ​യി തു​ണി സ​ഞ്ചി​ക​ൾ വി​ത​ര​ണം ചെ​യ്യും.
പ്ര​തി​ദി​നം പ​തി​ന​യ്യാ​യി​രം തു​ണി സ​ഞ്ചി​ക​ൾ വി​ത​ര​ണം ചെ​യ്യാ​നാ​ണ് ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ധി​കം സ​ഞ്ചി​ക​ൾ ആ​വ​ശ്യ​മാ​യി വ​ന്നാ​ലും വി​ത​ര​ണം ചെ​യ്യാ​ൻ ശു​ചി​ത്വ​മി​ഷ​ൻ സ​ജ്ജ​മാ​ണ്. ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ ഐ​ഡി​ബി​ഐ ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് തു​ണി സ​ഞ്ചി​ക​ൾ വി​ത​ര​ണം ചെ​യ്യു​ക. കൂ​ടാ​തെ നാ​ല് ഭാ​ഷ​യി​ലു​ള്ള പോ​ക്ക​റ്റ് കാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്യും.
പ​രി​സ്ഥി​തി സ​ന്ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ സ്റ്റി​ക്ക​റു​ക​ൾ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ പ​തി​പ്പി​ക്കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.പ​മ്പ​യി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യു​ക, വ​സ്ത്ര​ങ്ങ​ൾ പ​മ്പ​യി​ൽ ഇ​ടാ​തി​രി​ക്കാ​ൻ ഭ​ക്ത​രെ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്നി​വ​യാ​ണ് ഗ്രീ​ൻ ഗാ​ർ​ഡ്സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. അ​തി​നാ​യി 21 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​മ്പ​യി​ലും നി​ല​യ്ക്ക​ലു​മാ​യി സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത്.
24 മ​ണി​ക്കൂ​റും സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ല​ഭ്യ​മാ​കും.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി ഗ്രീ​ൻ ഗാ​ർ​ഡ്സ് അം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ടാ​ഗു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ര​ശ്മി മോ​ൾ, അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ റ്റി.​എം.​ജോ​സ​ഫ്, റി​സോ​ഴ്സ് പേ​ഴ്സ​ൺ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ജെ​റി​ൻ ജ​യിം​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
നി​ല​യ്ക്ക​ലി​ൽ ഭ​ക്ത​ർ കൊ​ണ്ടു​വ​രു​ന്ന പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ​ക്ക് പ​ക​രം തു​ണി സ​ഞ്ചി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യു​ള്ള സ്റ്റാ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന​വും എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ‌