അ​ന​ധി​കൃ​ത ല​ഹ​രി വ്യാ​പ​നം ത​ട​യാ​ൻ എ​ക്സൈ​സ് വ​കു​പ്പ് ‌
Sunday, December 9, 2018 10:46 PM IST
‌പ​ത്ത​നം​തി​ട്ട: ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​ടെ ഉ​ത്പാ​ദ​ന​വും വി​പ​ണ​ന​വും കൂ​ടാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ല്‍ എ​ക്‌​സൈ​സ് വ​കു​പ്പ് വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. 2019 ജ​നു​വ​രി അ​ഞ്ച് വ​രെ ജാ​ഗ്ര​താ ദി​ന​ങ്ങ​ളാ​യി ഗ​വ​ണ്‍​മെ​ന്‍റ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ക്‌​സൈ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്തി​ക്കും.
കൂ​ടാ​തെ ജി​ല്ല​യി​ലെ ര​ണ്ട് ഓ​ഫീ​സു​ക​ള്‍ കേ​ന്ദ്ര​മാ​ക്കി ര​ണ്ട് സ്‌​ട്രൈ​ക്കിം​ഗ്‌ ഫോ​ഴ്‌​സ് പ്ര​ത്യേ​ക​മാ​യി രൂ​പീ​ക​രി​ച്ചു. ഇ​തി​ലൂ​ടെ പ​രാ​തി​ക​ളി​ലും ര​ഹ​സ്യ​വി​വ​ര​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കും. സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടു​ന്ന​തി​ന് ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ പ്ര​ത്യേ​ക ഇ​ന്‍റ​ലി​ജ​ന്‍​സ് ടീ​മി​നെ​യും സ​ജ്ജ​മാ​ക്കി.
മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​ടെ വി​പ​ണ​നം നി​രീ​ക്ഷി​ക്കു​ന്ന​തി​നും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നു​മാ​യി ഷാ​ഡോ എ​ക്‌​സൈ​സ് ടീ​മി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
കൂ​ടാ​തെ മ​ദ്യ ഉ​ത്പാ​ദ​ന വി​പ​ണ​ന​കേ​ന്ദ്ര​ങ്ങ​ളി​ലും വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ്, ഫോ​റ​സ്റ്റ്, റ​വ​ന്യൂ എ​ന്നീ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് സം​യു​ക്ത റെ​യ്ഡു​ക​ളും ആ​രം​ഭി​ച്ചു.
രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. വാ​ഹ​ന പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക ടീ​മി​നെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
ജി​ല്ല​യി​ലെ പ്ര​ധാ​ന പാ​ത​ക​ളെ​ല്ലാം ത​ന്നെ എ​ക്‌​സൈ​സ് ഫോ​ഴ്‌​സി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ള്‍, ക​ട​ക​ള്‍, തു​റ​സാ​യ സ്ഥ​ല​ങ്ങ​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ ക​ര്‍​ശ​ന​മാ​യും പ​രി​ശോ​ധി​ക്കും.
ക​ള്ളു​ഷാ​പ്പു​ക​ള്‍, ബാ​റു​ക​ള്‍, മ​റ്റ് ലൈ​സ​ന്‍​സ് സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി സാ​മ്പി​ളു​ക​ള്‍ എ​ടു​ത്തു​വ​രു​ന്നു.
വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന പാ​ന്‍​മ​സാ​ല, പാ​ന്‍​പ​രാ​ഗ്, മ​റ്റ് ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന എ​ന്നി​വ ക​ര്‍​ശ​ന​മാ​യി ത​ട​യു​ന്ന​തി​ന് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.
മ​ദ്യ​മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ഹ​സ്യ​വി​വ​ര​ങ്ങ​ള്‍ താ​ഴെ​പ്പ​റ​യു​ന്ന ന​മ്പ​രു​ക​ളി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ കെ. ​ച​ന്ദ്ര​പാ​ല​ന്‍ അ​റി​യി​ച്ചു.
ജി​ല്ലാ ക​ണ്‍​ട്രോ​ള്‍​റൂം, പ​ത്ത​നം​തി​ട്ട - 04682222873. ‌