ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി, ചു​ങ്ക​പ്പാ​റ റൂ​ട്ടി​ൽ യാ​ത്രാ​ക്ലേ​ശം
Sunday, December 9, 2018 10:47 PM IST
ചു​ങ്ക​പ്പാ​റ: കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ​ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​യ​തോ​ടെ ചു​ങ്ക​പ്പാ​റ - വെ​ണ്ണി​ക്കു​ളം റൂ​ട്ടി​ൽ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യി. സ്വ​കാ​ര്യ​ബ​സു​ക​ൾ കൂ​ടു​ത​ലാ​യി സ​ർ​വീ​സ് ന​ട​ത്തി​വ​ന്ന റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി കൂ​ടു​ത​ൽ ട്രി​പ്പു​ക​ൾ ആ​രം​ഭി​ക്കു​ക​യും പി​ന്നാ​ലെ ഇ​വ നി​ർ​ത്തു​ക​യും ചെ​യ്തു. കെ​എ​സ്ആ​ർ​ടി​സി എ​ത്തി​യ​തോ​ടെ സ്വ​കാ​ര്യ​ബ​സു​ക​ളും പി​ൻ​വ​ലി​ഞ്ഞി​രു​ന്നു. നി​ല​വി​ൽ ബ​സു​ക​ൾ കു​റ​ഞ്ഞ​തോ​ടെ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യി.
കോ​ട്ടാ​ങ്ങ​ൽ, ചു​ങ്ക​പ്പാ​റ, പെ​രു​ന്പെ​ട്ടി, ചാ​ലാ​പ്പ​ള്ളി, എ​ഴു​മ​റ്റൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി മ​ല്ല​പ്പ​ള്ളി, തി​രു​വ​ല്ല ഡി​പ്പോ​ക​ളി​ലെ ബ​സു​ക​ളാ​ണ് ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ ഷെ​ഡ്യൂ​ൾ പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വ​യെ​ല്ലാം നി​ർ​ത്തി. നി​ല​വി​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഓ​രോ ട്രി​പ്പു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി സ​ർ​വീ​സ് ന​ട​ത്തി​വ​ന്ന പൊ​ൻ​കു​ന്നം - ക​ളി​യാ​ക്കാ​വി​ള ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ന്‍റെ തി​രി​കെ​യു​ള്ള ട്രി​പ്പ് കോ​ട്ട​യം വ​ഴി​യാ​ക്കു​ക​യും ചെ​യ്തു.
തി​രു​വ​ല്ല​യി​ൽ നി​ന്നും വെ​ണ്ണി​ക്കു​ളം, എ​ഴു​മ​റ്റൂ​ർ, ചു​ങ്ക​പ്പാ​റ വ​ഴി​യു​ണ്ടാ​യി​രു​ന്ന എ​രു​മേ​ലി, തി​രു​വ​ല്ല - കാ​ര​മ​ല - എ​ഴു​മ​റ്റൂ​ർ - മ​ണി​മ​ല എ​ന്നീ ര​ണ്ട് ഷെ​ഡ്യൂ​ളു​ക​ളും നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്. മ​ല്ല​പ്പ​ള്ളി​യി​ൽ നി​ന്നു​ണ്ടാ​യി​രു​ന്ന സ​ർ​ക്കു​ല​ർ സ​ർ​വീ​സു​ക​ള​ട​ക്കം നി​ല​ച്ചു.കോ​ഴ​ഞ്ചേ​രി - പൊ​ന്ത​ൻ​പു​ഴ - മു​ക്ക​ട, തി​രു​വ​ല്ല - ചു​ങ്ക​പ്പാ​റ സ്വ​കാ​ര്യ ബ​സു​ക​ളും സ​ർ​വീ​സു​ക​ൾ നി​ർ​ത്തി. സ​മ​യ​ക്ര​മീ​ക​ര​ണ​ത്തി​ലെ അ​പാ​ക​മാ​ണ് ഷെ​ഡ്യൂ​ളു​ക​ൾ ന​ഷ്ട​ത്തി​ലാ​കാ​ൻ കാ​ര​ണം. കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ​ബ​സു​ക​ൾ മ​ത്സ​രി​ച്ചോ​ടു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും മ​ല്ല​പ്പ​ള്ളി, വെ​ണ്ണി​ക്കു​ളം മേ​ഖ​ല​ക​ളി​ൽ നി​ന്നും സ്ഥി​ര​മാ​യെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ യാ​ത്രാ​ക്ലേ​ശ​ത്തി​ൽ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
ജി​ല്ലാ ആ​സ്ഥാ​ന​മാ​യ പ​ത്ത​നം​തി​ട്ട ഭാ​ഗ​ത്തേ​ക്കും ചു​ങ്ക​പ്പാ​റ​യി​ൽ നി​ന്നു ബ​സു​ക​ൾ ഇ​ല്ല. പെ​രു​ന്പെ​ട്ടി വ​ഴി മ​ല്ല​പ്പ​ള്ളി, കോ​ഴ​ഞ്ചേ​രി, പ​ത്ത​നം​തി​ട്ട ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ വേ​ണ​മെ​ന്നാ​വ​ശ്യം വ​ർ​ഷ​ങ്ങ​ളാ​യി ഉ​ള്ള​താ​ണ്. ഇ​തി​നി​ടെ​യി​ലാ​ണ് നി​ല​വി​ലു​ള്ള സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ന്ന​ത്. കോ​ട്ടാ​ങ്ങ​ൽ, ചു​ങ്ക​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ചെ​റു​കോ​ൽ​പ്പു​ഴ, കോ​ഴ​ഞ്ചേ​രി വ​ഴി പ​ത്ത​നം​തി​ട്ട സ​ർ​വീ​സ് ലാ​ഭ​ക​ര​മാ​യി ഓ​ടി​ക്കാ​നാ​കും. എ​ന്നാ​ൽ സ​ർ‌​വീ​സ് ആ​രം​ഭി​ക്കാ​നു​ള്ള നി​ർ​ദേ​ശം അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ക്കാ​റി​ല്ല. ‌‌