കൂടുതൽ പ്രാഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കും
Sunday, December 9, 2018 11:05 PM IST
പാ​ല​ക്കാ​ട്: ആ​ർ​ദ്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം 45 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​ൻ തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.
കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​ൻ തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ , സെ​ക്ര​ട്ട​റി​മാ​ർ, പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് എ​ന്നി​വ​രു​ടെ യോ​ഗം ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.
ക​ഴി​ഞ്ഞ വ​ർ​ഷം പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ 16 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ 10 കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടു​ണ്ട്.​
ബാ​ക്കി​യു​ള​ള​വ പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു​ണ്ട്. രോ​ഗി ആ​ശു​പ​ത്രി​യി​ലെ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് മു​ത​ൽ ഡോ​ക്ട​റെ ക​ണ്ട് ടെ​സ്റ്റു​ക​ൾ ന​ട​ത്തി മ​രു​ന്ന് വാ​ങ്ങി മ​ട​ങ്ങി പോ​കു​ന്ന​ത് വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ല​ക്ട്രോ​ണി​ക് സാ​ങ്കേ​തി​ക​വി​ദ്യ​യു​പ​യോ​ഗി​ച്ച് ആ​ധു​നി​ക​വ​ത്ക​രി​ച്ചു വ​രു​ന്നു. കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ൽ രോ​ഗി​ക​ൾ​ക്ക് ഇ​രി​പ്പി​ട സൗ​ക​ര്യം, സൈ​ൻ ബോ​ർ​ഡു​ക​ൾ, രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്പോ​ഴും ചി​കി​ത്സി​ക്കു​ന്പോ​ഴും സ്വ​കാ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്യാ​ബി​നു​ക​ൾ എ​ന്നി​വ സ്ഥാ​പി​ച്ച് രോ​ഗി​ക​ൾ​ക്ക് മി​ക​ച്ച സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ആ​ർ​ദ്രം മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.