ക​ലാ​മ​ണ്ഡ​ലം ഈ​ശ്വ​ര​നു​ണ്ണി​യു​ടെ അ​റു​പ​താം ജന്മദി​നാഘോഷം
Sunday, December 9, 2018 11:05 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ​ചാ​ക്യാ​ർ​കൂ​ത്ത്,പാ​ഠ​കം,കൂ​ടി​യാ​ട്ടം തു​ട​ങ്ങി​യ ക്ഷേ​ത്ര ക​ല​ക​ളി​ൽ ത​ന​ത് വ്യ​ക്തി​ത്വം സ്ഥാ​പി​ച്ച് ലോ​ക​മാ​കെ അ​റി​യ​പ്പെ​ടു​ന്ന ക​ലാ​കാ​ര​നാ​യി വ​ള​ർ​ന്ന ക​ലാ​മ​ണ്ഡ​ല​ത്തി​ലെ മു​ൻ അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​യ പാ​ണി​വാ​ദ​ര​ത്നം ഈ​ശ്വ​ര​നു​ണ്ണി​യു​ടെ അ​റു​പ​താം പി​റ​ന്നാ​ൾ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ഈ​ശ്വ​രീ​യം എ​ന്ന പേ​രി​ൽ​ന​ട​ന്ന പ​രി​പാ​ടി ജന്മനാ​ടാ​യ മ​ണ്ണ​ന്പ​റ്റ​ക്കാ​രാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്്. ആ​ദ​ര​വ് ച​ട​ങ്ങി​ൽ ക​ലാ​മ​ണ്ഡ​ലം ഉ​ണ്ണി​കൃ​ഷ്ണ​നും സം​ഘ​വും മ​ദ്ധ​ള കേ​ളി അ​വ​ത​രി​പ്പി​ച്ചു.​സു​ഹൃ​ദ് സം​ഗ​മം പ​ത്മ​ശ്രി ശി​വ​ൻ ന​ന്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ഹ​രി​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ തു​ട​ർ​ന്ന് ന​ട​ന്ന ആ​ദ​ര​സ​ന്ധ്യ ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സ​ല​ർ ഡോ: ​ടി.​കെ നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പി.​അ​ര​വി​ന്ദാ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലാ​നി​രൂ​പ​ക​ൻ ജോ​ർ​ജ് എ​സ്.​പോ​ൾ ഈ​ശ്വ​ര​ൻ ഉ​ണ്ണി​യെ സ​ദ​സ്സി​നെ പ​രി​ജ​യ​പ്പെ​ടു​ത്തി. ക​ലാ​മ​ണ്ഡ​ലം ഈ​ശ്വ​ര​നു​ണ്ണി വി​വ​ർ​ത്ത​നം ചെ​യ്ത മേ​ൽ​പു​ത്തു​ർ പ്ര​ബ​ന്ധ​ങ്ങ​ളു​ടെ പു​സ്ത​ക പ്ര​കാ​ശ​നം ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. അ​ച്ചു​താ​ന്ദ​ൻ,രാ​ജീ​വ്,ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ:​സി.​എ​ൻ ഷാ​ജു ശ​ങ്ക​ർ എ​ൻ.​പി എ​ന്നി​വ​ർ സം​സാ​രി​ച്ചു.