ക​ർ​ഷ​ക​സം​ഘം വി​ല്ലേ​ജ് യോ​ഗം
Sunday, December 9, 2018 11:05 PM IST
ചി​റ്റൂ​ർ: കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ക​ചെ​ല​വി​ന്‍റെ ഒ​ന്ന​ര​ഇ​ര​ട്ടി താ​ങ്ങു​വി​ല ന​ല്കി കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ സം​ഭ​രി​ക്കു​മെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​ഗ്ദാ​നം പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക​സം​ഘം ന​ല്ലേ​പ്പി​ള്ളി ഒ​ന്ന്, ര​ണ്ട് വി​ല്ലേ​ജ് ക​മ്മി​റ്റി​ക​ളു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​സം​ഘം ഏ​രി​യാ സെ​ക്ര​ട്ട​റി ഇ.​ആ​ർ.​ര​വീ​ന്ദ്ര​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ.​സി.​കു​ഞ്ഞ​ൻ​കു​ട്ടി, ഏ​രി​യാ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​രാ​ജ​ൻ, എ.​സ്വാ​മി​നാ​ഥ​ൻ കെ.​ക​ലാ​ധ​ര​ൻ, പി.​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം

ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ പാ​ർ​ലമെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന ഇ​ൻ​സ്പെ​യ​ർ അ​റ്റ് സ്കൂ​ൾ പ​ദ്ധ​തി​പ്ര​കാ​രം 6.15 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​താ​യി ഡോ. ​പി.​കെ.​ബി​ജു എം​പി. പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും അ​നു​വ​ദി​ച്ച 48.15 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് കു​നി​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​മി​ച്ച പു​തി​യ ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​പി. ജി​ല്ലാ നി​ർ​മി​തി​കേ​ന്ദ്ര​ത്തി​നാ​യി​രു​ന്നു കെ​ട്ടി​ട​നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ ചു​മ​ത​ല.