ഫെ​ലോ​ഷി​പ്പി​നു രൂ​പ​രേ​ഖ​യാ​യി
Sunday, December 9, 2018 11:05 PM IST
മ​ണ്ണാ​ർ​ക്കാ​ട്: സാം​സ്കാ​രി​ക വ​കു​പ്പ് ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​യി​രം യു​വ​ക​ലാ​കാ​രന്മാരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ്പി​നു മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്കി​ൽ രൂ​പ​രേ​ഖ​യാ​യി.
നാ​ട​കം, ചി​ത്ര​ക​ല, ക​ഥ​ക​ളി, ചു​ട്ടി, ക​ഥ​ക​ളി, ചെ​ണ്ട, നാ​ട​ൻ​പാ​ട്ട് എ​ന്നി​ങ്ങ​നെ​യാ​യി മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്കി​നു കീ​ഴി​ൽ പ്ര​ഗ​ത്്ഭ​രാ​യ ഏ​ഴോ​ളം ക​ലാ​കാ​രന്മാരെ വി​ന്യ​സി​പ്പി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സൗ​ജ​ന്യ​മാ​യി പ്രാ​യ​ഭേ​ദ​മ​ന്യ ക​ലാ​പ​രി​ശീ​ല​നം ന​ല്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ഓ​ഫീ​സ് മു​ഖേ​ന പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 8129 475 145.

യൂ​ത്ത് ലീ​ഗ് യു​വ​ജ​ന​യാ​ത്ര

ശ്രീ​കൃ​ഷ്ണ​പു​രം: വ​ർ​ഗീ​യ​മു​ക്ത ഭാ​ര​തം, അ​ക്ര​മ​ര​ഹി​ത കേ​ര​ളം ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മ​റ്റി ന​ട​ത്തു​ന്ന കാ​ൽ​ന​ട​ജാ​ഥ ഇന്ന് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കും. രാ​വി​ലെ എ​ട്ടി​ന് ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​ലെ നാ​ട്ടു​ക​ല്ലി​ൽ ന​ല്കു​ന്ന സ്വീ​ക​ര​ണ യോ​ഗം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
തു​ട​ർ​ന്ന് ആ​ര്യ​ന്പാ​വ്, മ​ണ്ണാ​ർ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ ചി​റ​ക്ക​ൽ​പ​ടി​യി​ൽ സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജാ​ഥാ ക്യാ​പ്റ്റ​ൻ മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​കെ.​ഫി​റോ​സ് എ​ന്നി​വ​ർ​ക്ക് പു​റ​മെ ജി​ല്ലാ. സം​സ്ഥാ​ന​നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.