ഷൊ​ർ​ണൂ​ർ മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ ശ​നി​ദ​ശ​യ്ക്ക് ഇ​നി​യും പ​രി​ഹാ​ര​മി​ല്ല
Sunday, December 9, 2018 11:05 PM IST
ഷൊ​ർ​ണൂ​ർ: അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഷൊ​ർ​ണൂ​ർ മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ ശ​നി​ദ​ശ​യ്ക്ക് ഇ​നി​യും പ​രി​ഹാ​ര​മാ​യി​ല്ല. ന​ഷ്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ർ​ഷി​കോ​ത്പ​ന്ന നി​ർ​മാ​ണ​കേ​ന്ദ്ര​മാ​യ മെ​റ്റ​ലി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​രി​ൽ​നി​ന്നും ഇ​നി​യും പ​ച്ച​ക്കൊ​ടി കി​ട്ടി​യി​ല്ല.
വാ​ഹ​ന​ങ്ങ​ളു​ടെ ന​ന്പ​ർ പ്ലേ​റ്റി​നെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ ത​യാ​റാ​ക്കു​ന്ന ആ​ധു​നി​ക​പ​ദ്ധ​തി​ക്കാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ​നി​ന്നും പ​ദ്ധ​തി​ക്ക് അ​നു​കൂ​ല​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. സി-​ഡി​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഹൈ ​സെ​ക്യൂ​രി​റ്റി ര​ജി​സ്ട്രേ​ഷ​ൻ പ്ലേ​റ്റ് പ​ദ്ധ​തി​ക്കാ​യു​ള്ള എ​ല്ലാ​ന​ട​പ​ടി​യും പൂ​ർ​ത്തീ​ക​രി​ച്ച് ര​ണ്ടു​വ​ർ​ഷം​മു​ന്പ് സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ​യും ഫ​യ​ലി​ന് അ​ന​ക്ക​മു​ണ്ടാ​യി​ല്ല.
വ്യ​വ​സാ​യ​മ​ന്ത്രി സ്ഥാ​പ​നം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ബാ​ർ കോ​ഡോ​ടു​കൂ​ടി​യ സു​ര​ക്ഷി​ത​മാ​യ സം​വി​ധാ​ന​മാ​ണി​ത്. ബാ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ വാ​ഹ​ന​ത്തി​ന്‍റെ​യും ഉ​ട​മ​യു​ടെ​യും മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ന​ല്കാ​വു​ന്ന രീ​തി​യി​ലാ​യി​രു​ന്നു പ​ദ്ധ​തി.
ന​ഷ്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് ആ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടെ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കാ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. ഇ​തി​നാ​യി വി​വി​ധ പ​ദ്ധ​തി​ക​ളും ച​ർ​ച്ച​ചെ​യ്തി​രു​ന്നു. ഈ ​പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ പെ​ട്രോ​ൾ​പ​ന്പ് സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​യും എ​ങ്ങു​മെ​ത്തി​യി​ല്ല.
ഈ​വ​ർ​ഷം​ത​ന്നെ പെ​ട്രോ​ൾ പ​ന്പ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ന്നാ​ണ് മെ​റ്റ​ൽ എം​ഡി വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.
എ​ന്നാ​ൽ വ​ർ​ഷം അ​വ​സാ​നി​ക്കാ​റാ​യി​ട്ടും ഇ​തു​വ​രെ​യും ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല, കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​മാ​ണ് ഇ​പ്പോ​ൾ മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സി​ൽ ന​ട​ക്കു​ന്ന​ത്.
ഇ​തി​ന്‍റെ വി​പ​ണ സാ​ധ്യ​ത കു​റ​ഞ്ഞ​തും ആ​ഗോ​ള​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​റ​ഞ്ഞ​വി​ല​യി​ൽ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​രു​ന്പു​പ​ക​ര​ണ​ങ്ങ​ളും കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ളും ചു​രു​ങ്ങി​യ​വി​ല​യി​ൽ വി​പ​ണി​യി​ൽ സു​ല​ഭ​മാ​യി ല​ഭി​ക്കാ​ൻ തു​ട​ങ്ങി​യ​തും മെ​റ്റ​ലി​ന്‍റെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തെ ബാ​ധി​ച്ചു.
മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ മു​ഖ​ച്്ഛാ​യ ത​ന്നെ മാ​റ്റി​മ​റി​ച്ച് സ്ഥാ​പ​ന​ത്തെ ലാ​ഭ​ത്തി​ലാ​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി അ​ടി​യ​ന്തി​ര​പ്രാ​ധാ​ന്യ​ത്തോ​ടെ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും.