കു​ടും​ബ​ശ്രീ സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​ന​വും ജോ​ലി​യും
Sunday, December 9, 2018 11:05 PM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ ഗ്രാ​മീ​ണ കൗ​ശ​ല്യ യോ​ജ​ന​യി​ലൂ​ടെ 18നും 35​നും മ​ധ്യേ പ്രാ​യ​മു​ള്ള ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ യു​വ​തി യു​വാ​ക്ക​ൾ​ക്ക് സ്ഥി​രം​തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ല്കും. പാ​ല​ക്കാ​ട്, വ​യ​നാ​ട് എ​ന്നീ ജി​ല്ല​ക​ളി​ലു​ള്ള പ​ത്താം ക്ലാ​സ് പാ​സാ​യ​വ​ർ​ക്ക് ഫാ​ഷ​ൻ ഡി​സൈ​നിം​ഗ്, റീ​ടെ​യി​ൽ, ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് ഈ ​മാ​സം 15ന​കം അ​പേ​ക്ഷി​ക്കാം .വി​വ​ര​ങ്ങ​ൾ​ക്ക് 7594 066 060, 7594 046 060 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

അ​ശ്വ​മേ​ധം ഉ​ദ്ഘാ​ട​നം, റാ​ലി

ശ്രീ​കൃ​ഷ്ണ​പു​രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ചാ​ര​ണ​റാ​ലി സം​ഘ​ടി​പ്പി​ച്ചു. ശ്രീ​കൃ​ഷ്ണ​പു​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​ത്തി​ലെ എ​ൻ​സി​സി വി​ദ്യാ​ർ​ത്ഥി​ക​ൾ, ജെ​ആ​ർ​സി അം​ഗ​ങ്ങ​ൾ, സ്കൗ​ട്ട് അം​ഗ​ങ്ങ​ൾ, എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ത്ഥി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. ശ്രീ​കൃ​ഷ്ണ​പു​രം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​നി​വാ​സ​ൻ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ് രു​ഗ്്മി​ണി അ​ശ്വ​മേ​ധം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.