കു​ടി​വെ​ള്ള​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Sunday, December 9, 2018 11:07 PM IST
അ​ല​ന​ല്ലൂ​ർ: താ​ണി​ക്കു​ന്ന്-​മ​ല​യി​ടി​ഞ്ഞി കു​ടി​വെ​ള്ള​പ​ദ്ധ​തി എം.​ബി.​രാ​ജേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി.​ഷ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ടി​ൽ​നി​ന്ന് 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

പു​ര​സ്കാ​രം സമ്മാനിച്ചു

മ​ണ്ണാ​ർ​ക്കാ​ട്: അ​ന്ത​രി​ച്ച മു​സ്ലിം​ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​പി.​ഹ​സ​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി കോ​ങ്ങാ​ട് മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡി​ന്‍റെ പ്ര​ഥ​മ പു​ര​സ്കാ​രം ഡോ. ​കെ.​എ.​ക​മ്മാ​പ്പ​യ്ക്ക് സ​മ്മാ​നി​ച്ചു.
അ​യ്യാ​യി​രം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് അ​വാ​ർ​ഡ്. ചി​റ​ക്ക​ൽ​പ്പ​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​സ്ലിം​ലീ​ഗ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ക​ള​ത്തി​ൽ അ​ബ്ദു​ള്ള അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

മ​ദ്ര​സ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

മ​ണ്ണാ​ർ​ക്കാ​ട്: എം​എ​ൽ​എ​യു​ടെ സു​സ്ഥി​ര ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് പ​ത്തു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മൊ​ട​വം​തോ​ട്-​മ​ദ്ര​സ റോ​ഡ് എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹു​സൈ​ൻ കോ​ള​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ കെ.​അ​ർ​സ​ൽ, കെ.​പി.​ഹം​സ, ജോ​സ് കൊ​ല്ലി​യി​ൽ, എം.​എ.​മു​ഹ​മ്മ​ദ​ലി, ഫ​സീ​ല, അ​ൻ​സാ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.