കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ഗ്രാ​മം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Sunday, December 9, 2018 11:07 PM IST
കാ​ഞ്ഞി​ര​പ്പു​ഴ: കേ​ര​ള കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ കേ​ര​ഗ്രാ​മം പ​ദ്ധ​തി കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ കെ.​വി. വി​ജ​യ​ദാ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
തെ​ങ്ങി​ൽ നി​ന്നും മൂ​ല്യ വ​ർ​ദ്ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ച്ച് ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ കേ​ര​ഗ്രാ​മം പ​തി​ക​ൾ​ക്ക് ക​ഴി​യ​ട്ടെ എ​ന്ന​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ച്ചു. കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ ഷം​സു​ദീ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​സ​വ​ള വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ജൈ​വ വ​ള വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഒ. ​പി. ഷെ​റീ​ഫ് നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സി. ​അ​ച്ചു​ത​ൻ , കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ത്നാ​വ​തി, മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ കെ.​പി മൊ​യ്തു,പൊ​റ്റ​ശ്ശേ​രി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജ​യ​പ്ര​കാ​ശ് നെ​ടു​ങ്ങാ​ടി കൃ​ഷി ഓ​ഫീ​സ​ർ അ​ൽ ഉ​നൈ​സ് എ.​ജെ. കാ​ഞ്ഞി​ര​പ്പു​ഴ കേ​ര​ഗ്രാ​മം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് സെ​ക്ര​ട്ട​റി രാ​മ​ൻ കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.