വോ​ട്ട​ർ​പ​ട്ടി​ക: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​വ​സ​രം
Sunday, December 9, 2018 11:07 PM IST
പാ​ല​ക്കാ​ട്: 2019 ൽ ​ന​ട​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​വ​സ​രം.
കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വോ​ട്ട​ർ​മാ​രു​ടെ സ​ഹാ​യ​ത്തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യി ജി​ല്ലാ​ത​ല നി​രീ​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ചു. ക​ള​ക്ട​റേ​റ്റ് ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡി. ​ബാ​ല​മു​ര​ളി അ​ധ്യ​ക്ഷ​നാ​യി. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ര​സ​ഹാ​യം കൂ​ടാ​തെ വോ​ട്ട് ചെ​യ്യാ​നും വോ​ട്ട​ർ​മാ​രെ ക​ണ്ടെ​ത്തി അ​വ​രു​ടെ സ​മ്മ​ത​ത്തോ​ടെ വോ​ട്ട​ർ​പ​ട്ടി​ക പ്ര​ത്യേ​ക​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി സ​മ്മ​തി​ദാ​യ​ക​നെ പോ​ളി​ങ് ബൂ​ത്തി​ലും തു​ട​ർ​ന്ന് വീ​ട്ടി​ലും എ​ത്തി​ക്കാ​നു​ള്ള വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്നു​ണ്ടെ​ന്ന് യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​തി​ന് ജി​ല്ലാ സാ​മൂ​ഹ്യ​ക്ഷേ​മ ആ​രോ​ഗ്യ​സം​ര​ക്ഷ​ണം പ​ഞ്ചാ​യ​ത്ത് എ​ന്നി വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്താ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.