ന​ഗ​ര​ത്തി​ലൂ​ടെ നി​യ​മം​തെ​റ്റി​ച്ച് വാ​ഹ​നമോടി​ച്ചാ​ൽ പി​ടി​വീ​ഴും
Sunday, December 9, 2018 11:07 PM IST
പാ​ല​ക്കാ​ട്: ന​ഗ​ത്തി​ലൂ​ടെ നി​യ​മം​തെ​റ്റി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക. ഉ​ട​ൻ പി​ടി​വീ​ഴും. ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശാ​നു​സ​ര​ണം പാ​ല​ക്കാ​ട് ഡി ​വൈ എ​സ് പി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് യൂ​ണി​റ്റി​ൽ എ​സ് എ​ച്ച് ഒ ​കെ.​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്രൈം ​ഡ്രൈ​വ് പോ​ലീ​സ് സോ​ഫ്റ്റ് വേ​ർ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള​ത്.
ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യൂ​ണി​റ്റി​ൽ ജോ​ലി​ചെ​യ്യു​ന്ന എ​ല്ലാ പോ​ലീ​സു​കാ​ർ​ക്കും സോ​ഫ്റ്റ് വേ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ പ​രി​ശീ​ല​ന​വും ന​ൽ​കി​ക​ഴി​ഞ്ഞു. ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഡ്യൂ​ട്ടി പോ​യി​ന്‍റി​ൽ​നി​ന്ന്കൊ​ണ്ട് നി​മി​ഷ​വേ​ഗ​ത്തി​ൽ നി​യ​മം​തെ​റ്റി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യു​ടെ മേ​ൽ​വി​ലാ​സ​മ​ട​ക്കം പൂ​ർ​ണ​വി​വ​രം ല​ഭി​ക്കു​ക​യും സ​ന്ദേ​ശം അ​യ​ക്കു​ക​യും ചെ​യ്യും. ഉ​ട​മ​യ്ക്ക് സ​ന്ദേ​ശം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണം. പി​ഴ​യും ഈ​ടാ​ക്കും.
ക​ഴി​ഞ്ഞ​ദി​വ​സം ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് 75 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. സാ​ങ്കേ​തി​ക​വി​ദ്യ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​തു​ട​ർ​ന്നും സ്വീ​ക​രി​ക്കും. സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ത്ത​വ​ർ​ക്ക് എ​തി​രെ നോ​ട്ടീ​സ് അ​യ​ക്കു​ക​യും നോ​ട്ടീ​സ് കൈ​പ്പ​റ്റി​യി​ട്ടും ഹാ​ജ​രാ​യി​ല്ല എ​ങ്കി​ൽ അ​വ​ർ​ക്കെ​തി​രെ കോ​ട​തി​യി​ൽ നി​യ​മ​ന​ട​പ​ടി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​താ​ണ്.