വ​നി​ത​ാ മ​തി​ൽ സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​ന് മാ​തൃ​ക: മ​ന്ത്രി എ.​കെ. ബാ​ല​ൻ
Sunday, December 9, 2018 11:07 PM IST
പാ​ല​ക്കാ​ട്: ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​നു​വ​രി ഒ​ന്നി​ന് തീ​ർ​ക്കു​ന്ന വ​നി​താ മ​തി​ൽ സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​ന് മാ​തൃ​ക​യാ​യി ലോ​ക ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ ബാ​ല​ൻ. വ​നി​താ മ​തി​ൽ തീ​ർ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റ് സ​മ്മേ​ള​ന ഹാ​ളി​ൽ ചേ​ർ​ന്ന ജി​ല്ലാ​ത​ല സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ലും ന​വോ​ത്ഥാ​ന സം​ര​ക്ഷ​ണ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലു​മാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​ർ അം​ഗീ​കൃ​ത വ​നി​ത സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കീ​ഴി​ലു​ള്ള മു​ഴു​വ​ൻ വ​നി​ത​ക​ളും വ​നി​താ മ​തി​ൽ കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ കെ. ​ശാ​ന്ത​കു​മാ​രി, ജി​ല്ലാ ക​ള​ക്ട​ർ ഡി. ​ബാ​ല​മു​ര​ളി, എ.​ഡി.​എം ടി ​വി​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കെ​യ​ർ ഹോം ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

പാ​ല​ക്കാ​ട്: കെ​യ​ർ ഹോം ​ഭ​വ​ന നി​ർ​മ്മാ​ണ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി എ. ​കെ. ബാ​ല​ൻ മീ​നാ​ക്ഷി​ക്ക് വീ​ടി​ന്‍റെ പ്ലാ​ൻ കൈ​മാ​റി നി​ർ​വ​ഹി​ച്ചു. എ​ന്തു പ്ര​തി​സ​ന്ധി​യു​ണ്ടാ​യാ​ലും ന​വ​കേ​ര​ള നി​ർ​മി​തി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മ​തി​യാ​യ സ​ഹാ​യം ന​ൽ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തു​വ​രെ ത​യ്യാ​റാ​യി​ട്ടു​മി​ല്ല. എ​ന്നാ​ൽ ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നാ​ൽ ഏ​തു പ്ര​തി​സ​ന്ധി​യെ​യും മ​റി​ക​ട​ക്കാ​ൻ ന​മു​ക്കാ​വും. ന​വ​കേ​ര​ള നി​ർ​മ്മി​തി​ക്ക് നി​ർ​ലോ​ഭ​മാ​യ സ​ഹാ​യ​മാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പ് ന​ൽ​കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഷാ​ഫി പ​റ​ന്പി​ൽ എം ​എ​ൽ എ ​അ​ധ്യ​ക്ഷ​നാ​യി.