അ​ഭി​ഷേ​ക​മാ​യ് മാ​റി​യ സീ​നാ​യ് ജ്വാ​ല ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് സ​മാ​പ​നം
Sunday, December 9, 2018 11:07 PM IST
മു​ണ്ടൂ​ർ: വി​ശ്വാ​സ ദീ​പ്തി​യി​ൽ അ​ഭി​ഷേ​ക​മാ​യ് മാ​റി​യ സീ​നാ​യ് ജ്വാ​ല ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് ഉ​ജ്വ​ല സ​മാ​പ​നം.
ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് കു​രി​ശി​ന്‍റെ വ​ഴി​യോ​ടു​കൂ​ടി തി​രു​ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.
9.30ന് ​ജ​പ​മാ​ല. തു​ട​ർ​ന്ന് 10.30ന് ​ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​യും കെ ​സി സി ​ആ​ർ എ​സ് ടി ​ചെ​യ​ർ​മാ​നു​മാ​യ ഫാ. ​വ​ർ​ഗ്ഗീ​സ് മു​ണ്ട​യ്ക്ക​ൽ ഒ ​എ​ഫ് എം ​വി​ശു​ദ്ധ​ബ​ലി​യ്ക്ക് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. ദൈ​വ​ത്തി​നും മ​നു​ഷ്യ​ർ​ക്കും വേ​ണ്ടി ജീ​വി​ച്ചാ​ൽ അ​ത് ഒ​രി​ക്ക​ലും ന​ഷ്ട​മ​ല്ല നേ​ട്ട​മാ​ണ് എ​ന്ന് ഫാ. ​വ​ർ​ഗീ​സ് മു​ണ്ട​യ്ക്ക​ൽ ഓ​ർ​മ്മി​പ്പി​ച്ചു.
കു​ർ​ബാ​ന​യ്ക്കു ശേ​ഷം 12.15ന് ​ബ​ഥാ​നി​യ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ടി​ന്‍റെ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ന്നു. മ​നു​ഷ്യ​ന് ഉ​റ​പ്പു​ള്ള ഏ​ക കാ​ര്യം മ​ര​ണ​മാ​ണെ​ന്നും, നി​ത്യ​ജീ​വി​ത​ത്തെ ല​ക്ഷ്യം വ​ച്ചു​കൊ​ണ്ടു​ള​ള ഒ​രു ജീ​വി​തം ക്രി​സ്ത്യാ​നി എ​ങ്ങ​നെ ന​യി​ക്ക​ണ​മെ​ന്നും ശ​ക്ത​മാ​യി ഉ​ദ്ബോ​ധി​പ്പി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ബ്ര​ദ​ർ തോ​മ​സ് കു​മ​ളി​യു​ടെ വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​ൽ യേ​ശു​നാ​മ​ജ​പ​ത്തി​ന്‍റെ ശ​ക്തി​യെ​കു​റി​ച്ചും, എ​പ്പോ​ഴും എ​വി​ടെ​യും നന്മ ക​ണ്ടെ​ത്താ​നാ​യാ​ൽ ജീ​വി​തം സു​ന്ദ​ര​മാ​കും എ​ന്ന് അ​ദ്ദേ​ഹം എ​ടു​ത്തു പ​റ​ഞ്ഞു. സ​മാ​പ​ന അ​ഭി​ഷേ​കാ​രാ​ധ​ന​യി​ൽ അ​നേ​കം വി​ശ്വാ​സി​ക​ൾ ആ​ന്ത​രി​ക​വും, ശാ​രീ​രി​ക​വു​മാ​യ സൗ​ഖ്യം നേ​ടി. ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യി​ൻ ജോ​സ് തെ​ക്കേ​ക്കു​ന്നേ​ൽ ഒ ​എ​ഫ് എം ​കാ​പ് ന​ന്ദി പ​റ​ഞ്ഞു. തു​ട​ർ​ന്ന് ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​ന് സ​മാ​പ​ന​മാ​യി.