ജി​ല്ല​യി​ലെ ആ​ദ്യ ശി​ശു പ​രി​ച​ര​ണ​കേ​ന്ദ്രം ഒരു​ങ്ങു​ന്നു
Sunday, December 9, 2018 11:07 PM IST
പാലക്കാട്: ജി​ല്ല​യി​ലെ ആ​ദ്യ ശി​ശു പ​രി​ച​ര​ണ​കേ​ന്ദ്രം ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ​ക​ല​ക്ട​ർ ഡി. ​ബാ​ല​മു​ര​ളി അ​റി​യി​ച്ചു. ത​ണ​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ശി​ശു പ​രി​ച​ര​ണ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​ത്. കേ​ന്ദ്ര​ത്തി​ലേ​യ്ക്കാ​വ​ശ്യ​മാ​യ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ വി​വി​ധ സം​ഘ​ട​ന​ക​ൾ വാ​ഗ്ദാ​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ടോ​ൾ​ഫ്രീ ന​ന്പ​റാ​യ 1517 നി​ല​വി​ൽ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യെ​ന്നും യോ​ഗ​ത്തി​ൽ ശി​ശു​ക്ഷേ​മ സ​മി​തി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​മ്മ​തൊ​ട്ടി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​ന​ർ​നി​ർ​മി​ക്കു​മെ​ന്ന് യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. അ​മ്മ തൊ​ട്ടി​ലി​ൽ കു​ഞ്ഞ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ അ​ധി​കൃ​ത​ർ​ക്ക് ഉ​ട​ൻ​ത​ന്നെ വി​വ​രം ല​ഭി​ക്കു​ന്ന​തി​നാ​യി മോ​ണി​റ്റ​റി​ങ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മാ​യി. ജി​ല്ലാ ക​ല​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ശി​ശു​ക്ഷേ​മ​സ​മി​തി സെ​ക്ര​ട്ട​റി എം.​സി. വാ​സു​ദേ​വ​ൻ പ്രസംഗിച്ചു.