ദേ​ശീ​യ​പാ​ത എം​ഇ​എ​സ് കോ​ള​ജ് പ​രി​സ​രം അ​പ​ക​ട​മേ​ഖ​ല
Sunday, December 9, 2018 11:07 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ദേ​ശീ​യ​പാ​ത കു​ന്തി​പ്പു​ഴ​യ്ക്കും കോ​ള​ജി​നും ഇ​ട​യ്ക്കു​ള്ള ക​യ​റ്റം സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യി മാ​റി. റോ​ഡി​ന്‍റെ വീ​തി​കൂ​ടി​യ ഭാ​ഗ​ത്ത് അ​പ​ക​ട സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് കോ​ള​ജ് ഭാ​ഗ​ത്തേ​ക്ക് വ​ന്ന ബൈ​ക്കി​നു പി​ന്നി​ൽ മ​റ്റൊ​രു ബൈ​ക്കി​ടി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക്കു പ​രി​ക്കേ​റ്റു. വി​ദ്യാ​ർ​ഥി​യെ വ​ട്ട​ന്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നു ഈ ​ഭാ​ഗ​ത്ത് മു​ൻ​കാ​ല​ത്ത് സ്ഥാ​പി​ച്ച താ​ത്കാ​ലി​ക ഡി​വൈ​ഡ​റു​ക​ൾ എ​ടു​ത്തു​മാ​റ്റി​യി​ട്ടു നാ​ളു​ക​ളേ​റെ​യാ​യി. ഇ​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ മ​റി​ക​ട​ന്നു​പോ​കു​ന്ന​തി​നു യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ല.
ത​ല​ങ്ങും വി​ല​ങ്ങും വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​തി​നു പു​റ​മേ ഇ​ട​തു​വ​ശ​ത്തു​കൂ​ടെ വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തും പ​തി​വു കാ​ഴ്ച​യാ​ണ്. ഇ​നി​യും ശ​ക്ത​മാ​യ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ അ​പ​ക​ട സാ​ധ്യ​ത​യേ​റും.