പു​ഴ​യോ​ര​ങ്ങ​ളി​ൽ ജൈ​വ​വൈ​വി​ധ്യ ഉ​ദ്യാ​ന​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു
Sunday, December 9, 2018 11:08 PM IST
വ​ട​ക്ക​ഞ്ചേ​രി: പു​ഴ​യോ​ര​ങ്ങ​ളി​ൽ ജൈ​വ​വൈ​വി​ധ്യ ഉ​ദ്യാ​ന​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു. ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഭാ​ര​ത​പ്പു​ഴ​യു​ടെ കൈ​വ​ഴി​ക​ളാ​യ മം​ഗ​ലം, ഗാ​യ​ത്രി തു​ട​ങ്ങി​യ പു​ഴ​യോ​ര​ങ്ങ​ളി​ൽ ഉ​ദ്യാ​ന​ങ്ങ​ൾ ഒ​രു​ങ്ങു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇന്നു രാ​വി​ലെ പ​ത്തി​ന് മം​ഗ​ലം​പാ​ല​ത്തി​നു താ​ഴെ പു​ഴ​യോ​ര​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി നി​ർ​വ​ഹി​ക്കും.
മ​റ്റു ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ·ാ​രും വി​വി​ധ വ​കു​പ്പ് അ​ധി​കൃ​ത​രും ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. പു​ഴ​യോ​ര​ങ്ങ​ളി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​നൊ​പ്പം പു​ഴ​പ​രി​സ​രം വൃ​ത്തി​യാ​ക്കു​ക​യും പു​ഴ​മ​ലി​നീ​ക​ര​ണം ത​ട​യു​ക​യാ​ണ് പ​ദ്ധ​തി​കൊ​ണ്ട് ല​ക്ഷ്യം വ​യ​ക്കു​ന്ന​തെ​ന്ന് വി​ദ​ഗ്ധ​സ​മി​തി അം​ഗം കെ.​എം.​രാ​ജു പ​റ​ഞ്ഞു.
പു​ഴ​യോ​രം വൃ​ത്തി​യാ​ക്കി ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളും രാ​മ​ച്ചം, കൈ​ത, മ​ണ്ണൊ​ലി​പ്പ് ത​ട​യു​ന്ന​തി​നു​ള്ള മ​റ്റു ചെ​ടി​ക​ളും ന​ട്ടു​വ​ള​ർ​ത്തും. ഭൂ​വ​സ്ത്ര​രീ​തി​ക​ളും ന​ട​പ്പി​ലാ​ക്കും.
പു​ഴ​ക​ളി​ലെ മ​ലി​നീ​ക​ണം ഒ​ഴി​വാ​ക്കി ഓ​രോ പ്ര​ദേ​ശ​ത്തും ക​ട​വു​ക​ൾ നി​ർ​മി​ച്ച് ആ​ളു​ക​ൾ​ക്ക് കു​ളി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നൊ​പ്പം ജ​ല​ജീ​വി​ക​ളു​ടെ സം​ര​ക്ഷ​ണം കൂ​ടി പ​ദ്ധ​തി ല​ക്ഷ്യം​വ​യ്ക്കു​ന്നു​ണ്ട്.
ഓ​ഗ​സ്റ്റി​ലെ പ്ര​ള​യ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ പ​ഠ​ന​ത്തെ തു​ട​ർ​ന്നു​ള്ള ന​ട​പ​ടി​ക​ളാ​ണ് പു​ഴ​യോ​ര ഉ​ദ്യാ​നം എ​ന്ന ആ​ശ​യം രൂ​പം​കൊ​ണ്ട​ത്. സാ​യാ​ഹ്്ന​ങ്ങ​ളി​ൽ പു​ഴ​യോ​ര​ത്ത് വി​ശ്ര​മി​ക്കു​ന്ന​തി​നും കു​ട്ടി​ക​ൾ​ക്ക് ഉ​ല്ലാ​സ​ത്തി​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തും.
അ​തേ​സ​മ​യം ഭാ​ര​ത​പ്പു​ഴ സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ മൂ​ന്നു​വ​ർ​ഷം​മു​ന്പ് ഭാ​ര​ത​പു​ഴ​യി​ലെ​ത്തു​ന്ന ചെ​റു​പു​ഴ​ക​ളെ​ക്കു​റി​ച്ചും ഉ​റ​വ​ക​ളു​ടെ ഉ​ത്്ഭ​വ​സ്ഥ​ല​ത്തെ​ക്കു​റി​ച്ചോ കു​റെ ഫ​ണ്ട് ചെ​ല​വ​ഴി​ച്ച് പ​ഠ​നം ന​ട​ത്തി നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​ത​ല്ലാ​തെ പു​ഴ​സം​ര​ക്ഷ​ണ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.