കാ​രു​ണ്യ​ത്തി​ന്‍റെ സ്നേ​ഹം പ​ക​ർ​ന്ന് ന​ൽ​കാ​ൻ സം​ഘ​ട​ന​ക​ൾ​ക്ക് ക​ഴി​യ​ണം: സ്പീ​ക്ക​ർ
Sunday, December 9, 2018 11:15 PM IST
ച​വ​റ: കാ​രു​ണ്യ​ത്തി​ന്‍റെ സ്നേ​ഹം പ​ക​ർ​ന്ന് ന​ൽ​കാ​ൻ സം​ഘ​ട​ന​ക​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ-​സാ​മൂ​ഹ്യ​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന തെ​ക്കേ​റ്റ​ത്ത് ഷ​ൺ​മു​ഖ​ന്‍റെ ഓ​ർ​മ​യ്ക്കാ​യി ആ​രം​ഭി​ച്ച ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന് തു​ട​ക്കം കു​റി​ച്ചു കൊ​ണ്ടു​ള്ള പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​ൾ​ദൈ​വ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​ക്കു​ന്ന ന​വോ​ത്ഥാ​ന കേ​ര​ള​ത്തി​ൽ ഇ​തി​നെ​തി​രാ​യി ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ സം​ഘ​ട​ന​ക​ൾ​ക്ക് ക​ഴി​യ​ണം. സം​ഘ​ട​ന​ക​ൾ​ക്ക് രൂ​പം ന​ൽ​കി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന സ​വി​ശേ​ഷ​ത​യു​ള്ള നാ​ടാ​ണ് കേ​ര​ളം. ​നി​ര​വ​ധി സം​ഘ​ട​ന​ക​ൾ ഇ​വി​ടെ​യു​ണ്ടെങ്കി​ലും ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ല്ല​ത​ര​ത്തി​ൽ എ​ത്തി​യാ​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ​റു​ദീ​സ​യാ​യി കേ​ര​ളം മാ​റും.​സാ​മൂ​ഹ്യ ജീ​വി​ത​ത്തി​ന്‍റെ വി​ളം​ബ​ര​ങ്ങ​ളാ​ണ് സം​ഘ​ട​ന​ക​ളെ​ന്നും സ്പീക്കർ പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ എ​ൻ വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിച്ചു. ട്രസ്റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. അ​ഭി​ലാ​ഷ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​സം​ഗീ​ത സം​വി​ധാ​യ​ക​ൻ എം ​ജ​യ​ച​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി. ച​ട​ങ്ങി​ൽ നി​ർ​ധ​ന യു​വ​തി​ക​ളു​ടെ വി​വാ​ഹ ധ​ന​സ​ഹാ​യം ആ​ർ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ​യും, ആം​ബു​ല​ൻ​സി​ന്‍റേ​യും പാ​ലി​യേ​റ്റീ​വി​ന്‍റേ​യും ഉ​ദ്ഘാ​ട​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ. ​എ​ൻ. ബാ​ല​ഗോ​പാ​ലും, പ​ശു​വി​ത​ര​ണം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​സി.രാ​ജ​നും, വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ വി​ത​ര​ണം ബി​ജെ​പി നേ​താ​വ് പി.​പി. മു​കു​ന്ദ​നും, മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ മ​ത്സ്യ​ഫെ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം മ​നോ​ഹ​ര​നും കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു​ള്ള കി​റ്റ് വി​ത​ര​ണം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​ത​ങ്ക​മ​ണി​പ്പി​ള്ള​യും, ധ​ന​സ​ഹാ​യ വി​ത​ര​ണം നീ​ണ്ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് സേ​തു​ല​ക്ഷ്മി​യും നി​ർ​വ​ഹി​ച്ചു. ഷ​ൺ​മു​ഖ​ന്‍റെ സ​ഹ​ധ​ർ​മി​ണി ഹൈ​മ​വ​തി​യെ സി​നി​മാ നി​ർ​മ്മാ​താ​വ് ജി ​ഹ​രി​കു​മാ​റും, ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​റി​നേ​യും ജി​ല്ലാ ആ​ശു​പ​ത്രി ആ​ർ​എം​ഒ അ​നി​ൽ​കു​മാ​റി​നെ​യും റോ​ട്ട​റി ക്ല​ബ് മു​ൻ ഡി​സ്ട്രി​ക് ഗ​വ​ർ​ണ​ർ കെ ​പി രാ​മ​ച​ന്ദ്ര​ൻ നാ​യ​രും അ​നു​മോ​ദി​ച്ചു.
യോ​ഗ​ത്തി​ൽ ഐ. ​ഷി​ഹാ​ബ്, മോ​ഹ​ൻ​ലാ​ൽ, നി​ജ അ​നി​ൽ, പി.ആ​ർ.ര​ജി​ത്ത്, എം.നെ​പ്പോ​ളി​യ​ൻ, എ​ൻ.ബ​ല​രാ​ജ​ൻ, രാ​ജീ​വ​ൻ, ശി​വ​ൻ​കു​ട്ടി, കൃ​ഷ്ണ​കു​മാ​ർ, എ​സ്.ന​കു​ല​ൻ, രാ​ജു, സ​ഹ​ദേ​വ​ൻ, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി കെ. ​അ​നി​ൽ​കു​മാ​ർ, അം​ഗം എ​സ്.ച​ന്ദ്ര​ൻ എന്നിവർ പ്രസംഗിച്ചു.