കു​രു​ന്നു​ക​ള്‍​ക്കാ​യി ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച് വേ​ണാ​ട് സ​ഹോ​ദ​യ
Sunday, December 9, 2018 11:15 PM IST
പ​ന്മ​ന: വേ​ണാ​ട് സ​ഹോ​ദ​യ പ​ന്മ​ന ഇ​ട​പ്പ​ള​ളി​ക്കോ​ട്ട വ​ലി​യം സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ ചി​റ​കു​ക​ള്‍ എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച ഒ​രു ദി​വ​സം നീ​ണ്ട് നി​ന്ന ക​ലോ​ത്സ​വ​ത്തി​ല്‍ ആ​ണ് കു​രു​ന്നു​ക​ള്‍ ആ​ടി​പ്പാ​ടി​യ​ത്.
കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല്‍ നി​ന്ന് നാ​ല്‍​പ്പ​ത് സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി ആ​യി​ര​ത്തോ​ളം കു​രു​ന്നു​ക​ള്‍ ആ​റ് വേ​ദി​യി​ല്‍ നി​റ​ഞ്ഞാ​ടി.​എ​ല്‍കെ​ജി ത​ലം മു​ത​ല്‍ ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള​ള കു​രു​ന്നു​ക​ള്‍ സ​ഭാ​ക​മ്പം കൂ​ടാ​തെ മ​റ്റൊ​രു ക​ലോ​ത്സ​വ ന​ഗ​രി​യാ​ക്കി വ​ലി​യം സ്‌​കൂ​ളി​നെ മാ​റ്റു​ക​യാ​യി​രു​ന്നു.​ ക​ഥ​പ​റ​ച്ചി​ല്‍, പ​ദ്യം ചൊ​ല്ല​ല്‍, പ്ര​ച്ഛ​ന്ന വേ​ഷം, നാ​ടോ​ടി നൃ​ത്തം തു​ട​ങ്ങി മു​പ്പ​തോ​ളം ഇ​ന​ങ്ങ​ളി​ല്‍ കു​ട്ടി​ത്ത​ത്തി​ന്‍റെ നി​ഷ്‌​ക​ള​ങ്ക​ത​യി​ല്‍ വേ​ദി​ക​ളി​ല്‍ ത​ക​ര്‍​ത്ത് ആ​ടു​ക​യും പാ​ടു​ക​യും ചെ​യ്തു.
വേ​ണാ​ട് സ​ഹോ​ദ​യ സെ​ക്ര​ട്ട​റി കെ. ​സി.​അ​ജി​ത്, വ​ലി​യം സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വ​ലി​യ​ത്ത് സി​നോ​ജ്,അ​ക്കാ​ഡ​മി​ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഹ​രി​കു​മാ​ര്‍, പി​ആ​ര്‍​ഒ ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രും മ​റ്റ് ആ​ധ്യാ​പ​ക​രും കു​രു​ന്നു ക​ലാ​കാ​ര​ന്‍​മാ​രെ​യും ക​ലാ​കാ​രി​ക​ള്‍​ക്ക് വേ​ണ്ടു​ന്ന എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്ത് കൊ​ടു​ത്തു.
​കു​രു​ന്നു​ക​ളി​ലെ ക​ലാ​വാ​സ​ന​ക​ളെ ക​ണ്ടെ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പോ​സ്റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ സെ​യ്ദ് റ​ഷീ​ദ് നി​ര്‍​വ​ഹി​ച്ചു.​
സ​മാ​പ​ന സ​മ്മേ​ള​നം ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ജ​ഹാം​ഗീ​ര്‍ ഉ​മ്മ​ര്‍ നി​ര്‍​വ​ഹി​ച്ചു.​സ​ഹോ​ദ​യ പ്ര​സി​ഡന്‍റ് കെ.​കെ.​ഷാ​ജ​ഹാ​ന്‍ ,വ​ലി​യം സ്കൂൾ ഉ​പ പ്ര​ഥ​മാ​ധ്യാ​പി​ക ശ്രീ​ദേ​വി, ക​ണ്‍​വീ​ന​ര്‍ ര​മ്യാ​മോ​ള്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു. ​വി​ജ​യി​ക​ള്‍​ക്കു​ള​ള സ​മ്മാ​ന​ദാ​നം ച​ല​ച്ചി​ത്ര ബാ​ല​താ​രം അ​ക്ഷ​ര കി​ഷോ​ര്‍ നി​ര്‍​വ​ഹി​ച്ചു. ക​രു​ന്നു​ക​ള്‍​ക്കാ​യി എ​ല്ലാ​വ​ര്‍​ഷ​വും ഇ​തേ​ത​ര​ത്തി​ലു​ള്ള മേ​ള​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു