ബ്ലോ​ഗ് എ​ഴു​ത്തു​കാ​രു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ശ്ര​ദ്ധേ​യ​മാ​യി
Sunday, December 9, 2018 11:15 PM IST
കൊ​ട്ടാ​ര​ക്ക​ര: ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​രു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ന​ട​ന്നു.
കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ബ്ലോ​ഗ് എ​ഴു​ത്തു​ക്കാ​ര്‍ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. നി​ര​വ​ധി വ​ര്‍​ഷ​ങ്ങ​ളാ​യി ന​വ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ഴു​ത്തി​ലൂ​ടെ​യും പ്ര​തി​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും മാ​ത്രം അ​റി​ഞ്ഞി​രു​ന്ന​വ​രാ​ണ് ഇ​ന്ന​ലെ മു​ഖാ മു​ഖം ക​ണ്ട​ത് . ഇ​വ​രി​ല്‍ സ​മൂ​ഹ​ത്തി​ല്‍ താ​ഴെ ത​ട്ടി​ല്‍ ഉ​ള്ള​വ​ര്‍ മു​ത​ല്‍ ഉ​ന്ന​ത ശ്രേ​ണി​യി​ല്‍ ഉ​ള്ള​വ​ര്‍ വ​രെ ഉ​ണ്ടാ​യി​രു​ന്നു. പ​ത്ര പ്ര​വ​ര്‍​ത്ത​ക​ര്‍, എ​ഴു​ത്തു​ക്കാ​ര്‍, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ര്‍ , ക​ച്ച​വ​ട​ക്കാ​ര്‍, വി​ദേ​ശ​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍, തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രും ഉ​ള്‍​പെ​ട്ടി​രു​ന്നു.
ഇ​വ​രി​ല്‍ പ​ല​രും ആ​ദ്യ​മാ​യാ​ണ് നേ​രി​ല്‍ കാ​ണു​ന്ന​ത്. എ​ഴു​ത്തി​നെ കു​റി​ച്ചും പ്ര​തി​ക​ര​ണ​ങ്ങ​ളെ കു​റി​ച്ചും സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ചും മ​റ്റെ​ല്ലാ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ചും സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു. ആ​ശ​യ​വും എ​ഴു​ത്തും എ​ങ്ങ​നെ രൂ​പ​പെ​ടു​മെ​ന്ന് പ​ല​രും പ​ങ്ക് വ​ച്ചു.
കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള​വ​ര്‍ കൂ​ട്ടാ​യ്മ​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി ചേ​ര്‍​ന്നു.
കൊ​ട്ടാ​ര​ക്ക​ര​യി​ലെ പ്ര​മു​ഖ സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നും റി​ട്ടേ​ഡ് റെ​യി​ല്‍​വേ മ​ജി​സ്ട്രേ​റ്റു​മാ​യ ഷ​രീ​ഫ് കൊ​ട്ടാ​ര​ക്ക​ര​യു​ടെ വ​സ​തി​യി​ലാ​ണ് കൂ​ട്ടാ​യ്മ യോ​ഗം ചേ​ര്‍​ന്ന​ത്. ഇ​നി​യും ക​ണ്ടു​മു​ട്ടാ​മെ​ന്ന് പ​ര​സ്പ​രം വാ​ക്ക് ന​ല്‍​കി​യാ​ണ് അ​വ​ര്‍ പി​രി​ഞ്ഞ​ത് .