ഏ​റ്റ​വും ന​ല്ല വി​ദ്യാ​ഭ്യാ​സം കി​ട്ടു​ന്ന സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ മാ​റ്റും: മന്ത്രി സി. രവീന്ദ്രനാഥ്
Sunday, December 9, 2018 11:16 PM IST
ച​വ​റ: ലോ​ക​രാ​ഷ്ട്ര​ങ്ങ​ള്‍ പോ​ലും അ​ത്ഭു​ത​പ്പെ​ടു​ന്ന ത​ര​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ന്ന ത​ര​ത്തി​ല്‍ കേ​ര​ള​ത്തി​ലെ സ്‌​കൂ​ളു​ക​ളെ മാ​റ്റി​യെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി പ്രഫ​. സി. ​ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു.
ച​വ​റ കൊ​ട്ടു​കാ​ട് ഖാ​ദ​രി​യ്യ ഹൈ​സ്‌​കൂ​ളി​ല്‍ പു​തി​യ​താ​യി നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തിന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വി​ദ്യാ​ഭ്യാ​സ​ത്തി​ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി വ​രു​ന്ന​ത്.​അ​ന്താ​രാഷ്ട്ര നി​ല​വാ​ര​ത്തി​ല്‍ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​ന്‍ പ്രാ​പ്ത​മാ​ക്കു​ന്ന ത​ര​ത്തി​ല്‍ അ​ധ്യാ​പ​ക​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കും.​
പൊ​തുവി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ന​ട​പ്പി​ലാ​ക്കി​യ​തോ​ടെ കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ല്‍ വ​ലി​യ മാ​റ്റ​മാ​ണ് വ​ന്നി​ട്ടു​ള്ള​ത്.​ വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ ര​ക്ഷി​താ​ക്ക​ള്‍ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​ന്‍ ആ​ദ്യം സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളാ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക.​ അ​ത്ത​ര​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളെ മാ​റ്റാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്.​ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ വ​രു​ത്തേ​ണ്ട പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ളെ​പ്പ​റ്റി പ​ഠ​നം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് മാ​റ്റം വ​രു​ത്തും.​കേ​ര​ള ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് കെ​ട്ടി​ട നി​ര്‍​മ്മാ​ണ​ത്തി​നാ​യി എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ പ​ണം അ​നു​വ​ദി​ക്കു​ന്ന​ത്.​അ​ടു​ത്തവ​ര്‍​ഷം എ​ല്‍പി, ​യു​പി വി​ഭാ​ഗ​വും ഹൈ​ടെ​ക് ആ​ക്കി മാ​റ്റു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​
കൊ​ട്ടു​കാ​ട് മു​സ്ലിം ജ​മാ അ​ത്ത് പ്ര​സി​ഡന്‍റ് പി​.എ​ച്ച്.​മു​ഹ​മ്മ​ദ് കു​ഞ്ഞ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം എ​ന്‍.​വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.​ മു​ന്‍ എം​എ​ല്‍​എ ഡോ.​എ.​യൂ​നു​സ് കു​ഞ്ഞ്, കൊ​ട്ടു​കാ​ട് ജ​മാ അ​ത്ത് ഇ​മാം അ​ബ്ദു​ള്‍ റ​ഹിം നി​സാ​മി, ക​രു​നാ​ഗ​പ്പ​ള​ളി താ​ലൂ​ക്ക് യൂ​ണി​യ​ന്‍ ജ​മാ അ​ത്ത് പ്ര​സി​ഡന്‍റ് വ​ലി​യ​ത്ത് ഇ​ബ്രാ​ഹിം​കു​ട്ടി, ജി​ല്ലാ വി​ദ്യാ​ഭ്യാസ ഓ​ഫീ​സ​ര്‍​മാ​രാ​യ എ​സ്.സ​ന്തോ​ഷ്‌​കു​മാ​ര്‍, ശ്രീ​ക​ല, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കെ. ​ത​ങ്ക​മ​ണി​പ്പി​ള​ള, സ്‌​കൂ​ള്‍ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം എ​ല്‍.​ഷം​സു​ദീ​ന്‍, കൊ​ട്ടു​കാ​ട് മു​സ്ലിം ജ​മാ അ​ത്ത് സെ​ക്ര​ട്ട​റി സി.​ജെ.​മു​ഹ​മ്മ​ദ് സ​ഫ​റു​ള​ളാ​ഖാ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​മീ​ര്‍ അ​ലീ ഖാ​ന്‍, ഖാ​ദ​രി​യ്യ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ കെ.​മു​ര​ളീ​ധ​ര​ന്‍, ഖാ​ദ​രി​യ്യ ഇ​ൻ ചാ​ര്‍​ജ് പ​ത്മ​കു​മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.​ ച​ട​ങ്ങി​നോ​നു​ബ​ന്ധി​ച്ച് വി​വി​ധ മ​ത്സ​ര​യി​ന​ങ്ങ​ളി​ല്‍ സ്‌​കൂ​ളി​ല്‍ നി​ന്ന് പ​ങ്കെ​ടു​ത്ത് മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു