കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി​ത്തു​ട​ങ്ങി
Sunday, December 9, 2018 11:16 PM IST
പു​ന​ലൂ​ർ: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട കെഎ​സ്ആ​ർടിസി ഡി​പ്പോ​യാ​യ പു​ന​ലൂ​രി​ൽ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി​ത്തു​ട​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി​ത്തു​ട​ങ്ങി​യ​ത്.
ഡി​പ്പോ​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റ​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് തീ​രു​മാ​ന​മെ​ടു​ത്ത​താ​ണ്. എ​ന്നാ​ൽ ഈ ​തീ​രു​മാ​നം നാ​ളി​തു​വ​രെ​യും ഫ​ലം കാ​ണാ​തെ പോ​യി. ഒ​ടു​വി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് ന​ട​പ​ടി​യാ​യ​ത്.
ന​ല്ല വി​സ്തൃ​തി​യു​ള​ള ഡി​പ്പോ​യു​ടെ ന​വീ​ക​ര​ണ​ത്തി​ന് ത​ട​സമാ​യി നി​ന്ന​ത് പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളാ​യി​രു​ന്നു. മ​ന്ത്രി​യും പു​ന​ലൂ​ർ എംഎ​ൽഎ​യു​മാ​യ കെ.​രാ​ജു​വും ഇ​ക്കാ​ര്യ​ത്തി​ൽ രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു. എ​ന്താ​യാ​ലും പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തോ​ടെ ഡി​പ്പോ വി​ക​സ​ന​വും യാ​ഥാ​ർ​ഥ്യമാ​കും. മ​ന്ത്രി​യും ഡി​പ്പോ​യി​ലെ​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.