യു​​വാ​​വ് കൊ​​ല്ല​​പ്പെ​​ട്ട സം​​ഭ​​വം: ര​​ണ്ടു പ്ര​​തി​​ക​​ൾ കൂ​​ടി പി​​ടി​​യി​​ൽ
Sunday, December 9, 2018 11:33 PM IST
വൈ​​ക്കം: അ​​ഷ്ട​​മി ഉ​​ത്സ​​വ​​ത്തി​​നി​​ട​​യി​​ലു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തി​​ൽ കു​​ല​​ശേ​​ഖ​​ര​​മം​​ഗ​​ലം മേ​​ക്ക​​ര​​ക​​രി​​യി​​ൽ ശ​​ശി​​യു​​ടെ മ​​ക​​ൻ ശ്യാം (24) ​​കൊ​​ല്ല​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ൽ ആ​​റാം പ്ര​​തി ചെ​​മ്മ​​ന​​ത്തു​​ക​​ര ക​​മ്മ​​ട്ടി​​ച്ചി​​റ വീ​​ട്ടി​​ൽ ശ​​ര​​ത് (കാ​​ക്ക-22), എ​​ട്ടാം പ്ര​​തി വെ​​ച്ചൂ​​ർ വേ​​രു​​വ​​ള്ളി കി​​ഴ​​ക്ക് പ്ര​​സ​​ന്ന വി​​ലാ​​സ​​ത്തി​​ൽ പ്ര​​ജീ​​ഷ് (ഉ​​ണ്ണി -29) എ​​ന്നി​​വ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.
വൈ​​ക്കം സി​​ഐ എ​​സ്. ബി​​നു, എ​​സ്ഐ ര​​ഞ്ജി​​ത്ത് കെ. ​​വി​​ശ്വ​​നാ​​ഥ് ജി​​ല്ലാ പൊ​​ലീ​​സ് ചീ​​ഫി​​ന്‍റെ ഷാ​​ഡോ പോ​​ലീ​​സ് എ​​എ​​സ്ഐ​​മാ​​രാ​​യ കെ.​​നാ​​സ​​ർ, പി.​​കെ ജോ​​ളി, എം.​​എ​​ൽ. വി​​ജ​​യ​​പ്ര​​സാ​​ദ്, എ​​എ​​സ്ഐ നാ​​രാ​​യ​​ണ​​നു​​ണ്ണി, സി​​പി​​ഒ മാ​​രാ​​യ കെ.​​കെ. സാ​​ജു, പി. ​​മ​​നീ​​ഷ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്.
ശ​​ര​​ത്തി​​നെ രാ​​ത്രി 11 നു ​​ത​​ണ്ണീ​​ർ​​മു​​ക്കം ഭാ​​ഗ​​ത്തു നി​​ന്നും പ്ര​​ജീ​​ഷി​​നെ രാ​​ത്രി 11.30ന് ​​വെ​​ച്ചൂ​​ർ അ​​ച്ചി​​ന​​കം ബാ​​റി​​ന് സ​​മീ​​പ​​ത്തു നി​​ന്നു​​മാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. ഇ​​തോ​​ടെ ഈ ​​കേ​​സി​​ൽ അ​​ഞ്ച് പ്ര​​തി​​ക​​ൾ അ​​റ​​സ്റ്റി​​ലാ​​യി.
കേ​​സി​​ലെ ഒ​​ന്നാം പ്ര​​തി ചെ​​മ്മ​​ന​​ത്തു​​ക​​ര ക​​രി​​ക്കാ​​ശേ​​രി​​ൽ വി​​നീ​​ഷ് വി​​ജ​​യ​​ൻ (25), മൂ​​ന്നാം പ്ര​​തി ടി​​വി​​പു​​രം ചെ​​മ്മ​​ന​​ത്തു​​ക​​ര ക​​ണി​​ച്ചേ​​രി ല​​ക്ഷം​​വീ​​ട് കോ​​ള​​നി​​യി​​ൽ സേ​​തു​​മാ​​ധ​​വ​​ൻ (27), അ​​ഞ്ചാം പ്ര​​തി ഉ​​ല്ല​​ല കൂ​​വം ഓ​​ണി​​ശേ​​രി ല​​ക്ഷം വീ​​ട് കോ​​ള​​നി​​യി​​ൽ അ​​ഖി​​ൽ (ലെ​​ങ്കോ-28) എ​​ന്നി​​വ​​രെ നേ​​ര​​ത്തെ പി​​ടി​​കൂ​​ടി​​യി​​രു​​ന്നു.
കൊ​​ല​​പാ​​ത​​ക​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കൂ​​ടു​​ത​​ൽ പ്ര​​തി​​ക​​ളെ ഇ​​നി​​യും പി​​ടി​​കൂ​​ടാ​​നു​​ണ്ടെ​​ന്നും ഇ​​വ​​ർ ഒ​​ളി​​വി​​ൽ ക​​ഴി​​യു​​ന്ന സ്ഥ​​ല​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് വ്യ​​ക്ത​​മാ​​യ സൂ​​ച​​ന ല​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ഉ​​ട​​ൻ പി​​ടി​​യി​​ലാ​​കു​​മെ​​ന്നും വൈ​​ക്കം ഡി​​വൈ​​എ​​സ്പി കെ.​​സു​​ഭാ​​ഷ്, സി​​ഐ എ​​സ്.​​ബി​​നു എ​​ന്നി​​വ​​ർ പ​​റ​​ഞ്ഞു.
കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​ക​​ളെ റി​​മാ​​ന്‍​ഡ് ചെ​​യ്തു.