ശു​​ചി​​ത്വ പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ വീ​​ണ്ടും മ​​ലി​​ന​​മാ​​യി
Sunday, December 9, 2018 11:33 PM IST
ക​​ടു​​ത്തു​​രു​​ത്തി: സ​​ന്പൂ​​ർ​​ണ ശു​​ചി​​ത്വ പ​​ഞ്ചാ​​യ​​ത്തു​​ക​​ളാ​​യി അം​​ഗീ​​കാ​​രം നേ​​ടി​​യ പ​​ല പ​​ഞ്ചാ​​യ​​ത്തു മേ​​ഖ​​ല​​ക​​ളി​​ലും മാ​​ലി​​ന്യം നി​​റ​​യു​​ന്നു. പ​​ല​​യി​​ട​​ത്തും മാ​​ലി​​ന്യം മ​​ല​​പോ​​ലെ പെ​​രു​​കു​​ക​​യാ​​ണ്. റോ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ളും തോ​​ടു​​ക​​ളും ജ​​ലാ​​ശ​​യ​​ങ്ങ​​ളു​​മെ​​ല്ലാം മാ​​ലി​​ന്യം ഉ​​പേ​​ക്ഷി​​ക്കു​​ന്ന കേ​​ന്ദ്ര​​ങ്ങ​​ളാ​​യി​​ട്ടും ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​​ധി​​കൃ​​ത​​രു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നു യാ​​തൊ​​രു ന​​ട​​പ​​ടി​​ക​​ളു​​മി​​ല്ലെ​​ന്നും നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു.
തോ​​ട്ടി​​ലും റോ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ലും രാ​​ത്രി​​യി​​ൽ സ​​മൂ​​ഹ്യ വി​​രു​​ദ്ധ​​ർ മാ​​ലി​​ന്യ​​ങ്ങ​​ൾ പ്ലാ​​സ്റ്റി​​ക് ക​​വ​​റു​​ക​​ളി​​ലാ​​ക്കി വാ​​ഹ​​ന​​ങ്ങ​​ളി​​ലെ​​ത്തി​​ച്ചു ത​​ള്ളു​​ന്ന അ​​വ​​സ്ഥ​​യും തു​​ട​​രു​​ക​​യാ​​ണ്. പെ​​രു​​വ​​യി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം ക​​ക്കൂ​​സ് മാ​​ലി​​ന്യം കൃ​​ഷി ചെ​​യ്യു​​ന്ന പാ​​ട​​ത്തേ​​ക്കു ത​​ള്ളി​​യി​​രു​​ന്നു. ച​​ത്ത മൃ​​ഗ​​ങ്ങ​​ളെ തോ​​ടു​​ക​​ളി​​ലേ​​ക്കു വ​​ലി​​ച്ചെ​​റി​​യു​​ന്ന​​തും ഇ​​വ പി​​ന്നീ​​ട് ചീ​​ഞ്ഞ​​ഴു​​കി തോ​​ടു​​ക​​ളി​​ലൂ​​ടെ ഒ​​ഴു​​കി വ​​രു​​ന്ന​​തും കാ​​ണാം.
നി​​ര​​വ​​ധി​​യാ​​ളു​​ക​​ൾ കു​​ളി​​ക്കു​​ന്ന​​തി​​നും അ​​ല​​ക്കു​​ന്ന​​തി​​നു​​മു​​പ​​യോ​​ഗി​​ക്കു​​ന്ന തോ​​ടു​​ക​​ളി​​ലെ വെ​​ള്ള​​ത്തി​​ൽ ഇ​​ത്ത​​രം സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്തി​​ക​​ൾ ചെ​​യ്യു​​ന്ന​​ത് വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധ​​ത്തി​​നി​​ട​​യാ​​ക്കി​​യി​​ട്ടു​​ണ്ട്.
ക​​ടു​​ത്തു​​രു​​ത്തി വ​​ലി​​യ തോ​​ട്ടി​​ലും ചു​​ള്ളി​​ത്തോ​​ട്ടി​​ലും ഉ​​ൾ​​പ്പെ​​ടെ പ​​ല​​യി​​ട​​ത്തും മാ​​ലി​​ന്യം അ​​ടി​​ഞ്ഞു​​കൂ​​ടി കി​​ട​​ക്കു​​ക​​യാ​​ണ്. ദു​​ർ​​ഗ​​ന്ധം മൂ​​ലം ശാ​​രീ​​രി​​ക അ​​സ്വ​​സ്ഥ​​ത​​ക​​ൾ ഉ​​ണ്ടാ​​കു​​ന്ന​​താ​​യി സ​​മീ​​പ​​വാ​​സി​​ക​​ൾ പ​​റ​​യു​​ന്നു.
ക​​ടു​​ത്തു​​രു​​ത്തി വ​​ലി​​യ​​തോ​​ട്ടി​​ൽ ബാ​​ർ​​ബ​​ർ ഷോ​​പ്പി​​ലെ മു​​ടി​​ക​​ളും മ​​റ്റും ചാ​​ക്കി​​ൽ​​കെ​​ട്ടി ത​​ള്ളു​​ന്ന​​താ​​യും പ​​രാ​​തി​​യു​​ണ്ട്. പ​​ല​​പ്പോ​​ഴും റോ​​ഡ​​രി​​കി​​ൽ മാ​​ലി​​ന്യം ത​​ള്ളി​​യ​​താ​​യി നാ​​ട്ടു​​കാ​​ർ പ​​രാ​​തി​​പ്പെ​​ടു​​ന്പോ​​ൾ പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ജോ​​ലി​​ക്കാ​​രെ​​ത്തി മാ​​ലി​​ന്യ​​ങ്ങ​​ൾ കു​​ഴി​​ച്ച് മൂ​​ടി പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കു​​ക​​യാ​​ണ്.
ക​​ടു​​ത്തു​​രു​​ത്തി-​​ഞീ​​ഴൂ​​ർ റോ​​ഡി​​ൽ പാ​​ല​​ക​​ര​​യി​​ൽ അ​​ട​​ഞ്ഞു​​കി​​ട​​ക്കു​​ന്ന പി​​എ​​ൽ​​സി ഫാ​​ക്ട​​റി​​യു​​ടെ കോ​​ന്പൗ​​ണ്ടി​​ൽ മാ​​ലി​​ന്യം ത​​ള്ളു​​ന്ന​​ത് ചി​​ല​​ർ പ​​തി​​വാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്. സി​​സി ടി​​വി കാ​​മ​​റ​​ക​​ൾ സ്ഥാ​​പി​​ച്ചാ​​ൽ പ്ര​​ശ്ന​​ത്തി​​ന് ഒ​​രു പ​​രി​​ധി വ​​രെ പ​​രി​​ഹാ​​ര​​മു​​ണ്ടാ​​കു​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്ന​​ത്. കൂ​​ടാ​​തെ ഇ​​ത്ത​​ര​​ക്കാ​​ർ​​ക്കെ​​തി​​രേ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ജ​​ന​​ങ്ങ​​ൾ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു.