എ​ക്സൈ​സ് വ​കു​പ്പി​ന് ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ പ്ര​ശം​സ
Monday, December 10, 2018 12:43 AM IST
മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച​ത് വ​യ​നാ​ട് ജി​ല്ല​യി​ലെ ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡാ​ണെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.
മാ​ന​ന്ത​വാ​ടി ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡ് ഓ​ഫീ​സി​ൽ ന​ട​ത്തി വ​രു​ന്ന പ​ട്ടി​ക​വ​ർ​ഗ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള സൗ​ജ​ന്യ പി​എ​സ‌്സി പ​രീ​ക്ഷ പ​രി​ശീ​ല​ന പ​രി​പാ​ടി ‘ഗോ​ത്ര​കി​ര​ണം 2018’ ​ന്‍റെ ര​ണ്ടാം ഘ​ട്ട പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​മ്മീ​ഷ​ണ​ർ.
വി​മു​ക്തി​ല​ഹ​രി വ​ർ​ജ​ന മി​ഷ​ന്‍റെ​യും മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മു​ഴു​വ​ൻ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും പി​എ​സ‌്സി പ​ഠ​ന സ​ഹാ​യി​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദ​ഗ്ധ​രാ​യ അ​ധ്യാ​പ​ക​രെ ക്ലാ​സു​ക​ൾ​ക്കാ​യി നി​യോ​ഗി​ക്കു​മെ​ന്നും ക്ലാ​സു​ക​ളു​ടെ ന​ട​ത്തി​പ്പി​ന് വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും ക​മ്മീ​ഷ്ണ​ർ അ​റി​യി​ച്ചു.
തു​ട​ർ​ന്ന് ക​മ്മീ​ഷ്ണ​ർ ജ​ന​മൈ​ത്രി എ​ക്സൈ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തു​ക​യും ജ​ന​മൈ​ത്രി എ​ക്സൈ​സ് യൂ​ണി​റ്റു​ക​ളി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത് മാ​ന​ന്ത​വാ​ടി ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡ് ആ​ണെ​ന്ന് പ​റ​യു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വി​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​യ​നാ​ട് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ്ണ​ർ മാ​ത്യൂ​സ് ജോ​ണ്‍, ജ​ന​മൈ​ത്രി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം. ​കാ​സിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.