ര​ഞ്ജി ക്രി​ക്ക​റ്റ്: പു​തു​ച്ചേ​രി​ക്കു ജ​യം
Monday, December 10, 2018 12:44 AM IST
ക​ൽ​പ്പ​റ്റ: കൃ​ഷ്ണ​ഗി​രി സ്റ്റേ​ഡി​യ​ത്തി​ൽ സി​ക്കി​മു​മാ​യു​ള്ള ര​ഞ്ജി ട്രോ​ഫി മ​ത്സ​ര​ത്തി​ൽ പു​തു​ച്ചേ​രി ഇ​ന്നിം​ഗ്സി​നും 159 റ​ണ്‍​സി​നും ജ​യി​ച്ചു. സി​ക്കി​മി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 241 റ​ണ്‍​സി​നു അ​വ​സാ​നി​ച്ചു.
ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 247 റ​ണ്‍​സാ​ണ് ല​ഭി​ച്ച​ത്. എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 647 റ​ണ്‍​സ് നേ​ടി​യ പു​തു​ച്ചേ​രി ആ​ദ്യ ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ജ​യ​ത്തോ​ടെ പു​തു​ച്ചേ​രി ഏ​ഴ് പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി. മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സം പൊ​രു​തി​ക്ക​ളി​ച്ച സി​ക്കി​മി​ന്‍റെ മി​ലി​ന്ദ്കു​മാ​ർ പു​റ​ത്താ​കാ​തെ 77 റ​ണ്‍​സ് നേ​ടി. പു​തു​ച്ചേ​രി​ക്കു​വേ​ണ്ടി അ​ഭി​ഷേ​ക് ന​യ്യാ​ർ അ​ഞ്ചും പ​ങ്ക​ജ് സിം​ഗ് മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി.