അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യെ അ​തി​ജീ​വി​ച്ച അ​മ​ല സ​ന​ലി​ന് എ ​ഗ്രേ​ഡ്
Monday, December 10, 2018 12:44 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​വ​ഗ​ണ​ന​യി​ൽ പ​ത​റാ​തെ നീ​തി​ക്കാ​യി പോ​രാ​ടി​യ അ​മ​ല സ​ന​ലി​ന് ഒ​ടു​വി​ൽ എ ​ഗ്രേ​ഡി​ന്‍റെ വി​ജ​യ​തി​ള​ക്കം. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന ഹൈ​സ്കൂ​ൾ വി​ഭാ​ഗം നാ​ടോ​ടി നൃ​ത്ത​ത്തി​ലാ​ണ് മാ​ന​ന്ത​വാ​ടി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​മ​ല എ ​ഗ്രേ​ഡ് നേ​ടി​യ​ത്. വ​ടു​വ​ഞ്ചാ​ലി​ൽ ന​ട​ന്ന വ​യ​നാ​ട് ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​യാ​യ ഒ​രു വി​ധി​ക​ർ​ത്താ​വ് വ​ലി​യ വ്യ​ത്യാ​സ​ത്തി​ൽ മാ​ർ​ക്ക് കു​റ​ച്ചി​ട്ട​തി​നാ​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രി​യാ​യി​രു​ന്നു അ​മ​ല. ഇ​തി​നെ​തി​രെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് അ​പ്പീ​ൽ ന​ൽ​കി​യെ​ങ്കി​ലും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല. നി​രാ​ശ​രാ​കാ​തെ ലോ​കാ​യു​ക്ത​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ലോ​കാ​യു​ക്ത വി​ധി പ്ര​കാ​രം മ​ത്സ​രി​ച്ച അ​മ​ല​യു​ടെ കു​ടും​ബം സാ​ന്പ​ത്തി​ക​മാ​യി ഏ​റെ പി​ന്നോ​ക്കാ​വ​സ്ഥ​യി​ലാ​ണ്. സം​സ്ഥാ​ന ത​ല​ത്തി​ൽ മ​ത്സ​രി​ക്കാ​നാ​യി ജി​ല്ലാ മ​ത്സ​രം ക​ഴി​ഞ്ഞ​ത് മു​ത​ൽ നീ​തി​ക്കാ​യി പോരാടുക​യാ​യി​രു​ന്നു. വ​ലി​യ തു​ക​യും ചെ​ല​വാ​യി.
മാ​ന​ന്ത​വാ​ടി​യി​ലെ നൃ​ത്ത​ക​ലാ അ​ധ്യാ​പ​ക​നാ​യ സാ​ബു തൃ​ശി​ലേ​രി​യു​ടെ കീ​ഴി​ൽ നൃ​ത്ത​ക​ല പ​ഠി​ക്കു​ന്ന അ​മ​ല മാ​ന​ന്ത​വാ​ടി ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ പാ​യോ​ട് കു​ഞ്ഞാ​ത്തും പ​റ​ന്പി​ൽ സ​ന​ലി​ന്‍റെ​യും റീ​ന​യു​ടെ​യും മ​ക​ളാ​ണ്.