മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ​ കടലിൽ പോകരുത്
Monday, December 10, 2018 12:47 AM IST
മ​ല​പ്പു​റം: തെ​ക്കു, കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും തെ​ക്കു,ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ഭൂ​മ​ധ്യ രേ​ഖ​യോ​ടു ചേ​ർ​ന്നു​ള്ള ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലും ഇ​ന്നു കാ​റ്റി​ന്‍റെ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ ഉ​യ​രു​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. കൂ​ടാ​തെ തെ​ക്ക്, മ​ധ്യ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ഭൂ​മ​ധ്യ രേ​ഖ​യോ​ടു ചേ​ർ​ന്നു​ള്ള ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലും 11, 12 തി​യ​തി​ക​ളി​ൽ കാ​റ്റി​ന്‍റെ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ ഉ​യ​രു​വാ​നും സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ക​ട​ൽ പ്ര​ക്ഷു​ബ്ദ​മോ അ​തി​പ്ര​ക്ഷു​ബ്ദ​മോ ആ​കാ​ൻ ഇ​ട​യു​ള്ള​തി​നാ​ൽ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്നു മു​ത​ൽ 12 വ​രെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​ക​രു​തെ​ന്നു ക​ലാ​വ​സ്ഥാ കേ​ന്ദ്രം അ​റി​യി​ച്ചു.