ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പു​രോ​ഗ​തി​ക്ക് സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധം: മ​ന്ത്രി
Monday, December 10, 2018 12:47 AM IST
തി​രൂ​ർ: തി​രൂ​ർ എ​സ്എ​സ്എം. പോ​ളി​ടെ​ക്നി​ക്കി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ക​നി​വി​ന്‍റെ​യും ക​ഴി​വി​ന്‍റെ​യും ഉ​ത്സ​വ​മാ​യ വ​ര​ത്തി​ന്‍റെ അ​ഞ്ചാ​മ​തു സം​സ്ഥാ​ന​ത​ല ഭി​ന്ന​ശേ​ഷി കൂ​ട്ടാ​യ്മ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സാ​മൂ​ഹ്യ പു​രോ​ഗ​തി​ക്കു വേ​ണ്ട​തെ​ല്ലാം ചെ​യ്യാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ. ​ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന​ത്തെ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സ​ന്പൂ​ർ​ണ സേ​വ​ന​ത്തി​നാ​യി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ മ​ല​പ്പു​റ​ത്തു ഗ്ലോ​ബ​ൽ എ​ബി​ലി​റ്റി സെ​ന്‍റ​ർ തു​ട​ങ്ങു​വാ​ൻ പ​ദ്ധ​തി​ക​ൾ ആ​വി​ഷി​ക​രി​ക്കു​മെ​ന്നു വ​രം കൂ​ട്ടാ​യ്മ അ​റി​യി​ച്ചു. ഇ​തി​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കും. ഭി​ന്ന​ശേ​ഷി​യി​ലെ ഇ​രു​പ​ത്തി​യൊ​ന്നി​ന വി​ഭാ​ഗ​ങ്ങ​ൾ​ക്കും പ്ര​ത്യേ​കം വ​കു​പ്പു​ക​ൾ സ​ജ്ജ​മാ​ക്കി രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സ്ഥാ​പ​ന​മാ​യി​രി​ക്കും മ​ല​പ്പു​റ​ത്ത് തു​ട​ങ്ങു​ക. തി​രൂ​ർ ത​ഹ​സി​ൽ​ദാ​ർ പി.​വി. സു​ധീ​ഷ്, കോ​ഴി​ക്കോ​ട്ട് നാ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി അ​ശ്വ​കു​മാ​ർ, ജി​ല്ലാ പോ​ലീ​സ് മു​ൻ സൂ​പ്ര​ണ്ട് പി. ​രാ​ജു, വ​രം ക​ണ്‍​വീ​ന​ർ ഡോ. ​ജാ​വേ​ദ് അ​നീ​സ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ മു​ജീ​ബ് താ​നാ​ളൂ​ർ, ജ​ഫ്സ​ർ കോ​ട്ട​ക്കു​ന്ന്, മാ​രി​യ​ത്ത്, ഡോ. ​എം.​എ​ൽ. അ​ബ്ദു​റ​ഹി​മാ​ൻ, നാ​സ​ർ കു​റ്റൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രാ​വി​ലെ ന​ട​ന്ന ഹീ​മോ​ഫീ​ലി​യ ബാ​ധി​ത​രാ​യ വ്യ​ക്തി​ക​ളു​ടെ സം​ഗ​മം ആ​സൂ​ത്ര​ണ സ​മി​തി അം​ഗം ഡോ. ​കെ.​പി. അ​ര​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ലു​വ ഹീ​മോ​ഫീ​ല​യ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ. ​വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഷീ​ല സ​ലാ​ഹു​ദീ​ൻ, ഡോ. ​മോ​ഹ​ൻ​ദാ​സ് നാ​യ​ർ, ഡോ. ​പി. അ​നു​പ​മ, ഡോ. ​ഹി​ദ, പി​പി. സാ​ദി​ഖ്, സാ​ജു​ദീ​ൻ, എം.​കെ. ഷെ​ഹി​ൻ ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.
കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല സി​ഡി​എം​ആ​ർ​പി സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക പ​ഠ​ന പ​രി​മി​തി​ക​ൾ​ക്കു​ള്ള സെ​മി​നാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ഹാ​നി ഹ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹ്യ ക്ഷേ​മ ബോ​ർ​ഡ് മു​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഖ​മ​റു​ന്നി​സ അ​ൻ​വ​ർ, ഡോ. ​ബീ​നാ ജോ​ർ​ജ്, കെ.​എ. ഖാ​ദ​ർ, എ.​എ​സ്. ഹാ​ഷിം എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്നു സൗ​ഹൃ​ദ സ​മ്മേ​ള​നം മു​ൻ മ​ന്ത്രി കെ. ​കു​ട്ടി അ​ഹ​മ്മ​ദ് കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ അ​നി​താ കി​ഷോ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ വെ​ട്ടം ആ​ലി​ക്കോ​യ, തി​രൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ഡ്വ. പി. ​ന​സ​റു​ള്ള, തി​രൂ​ർ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ എം.​പി. ശാ​ന്ത, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഇ​സ്ഹാ​ഖ് മു​ഹ​മ്മ​ദ് അ​ലി, ആ​യി​ശ​ക്കു​ട്ടി, നൂ​ർ ജ​ലീ​ല, നാ​സ​ർ കൊ​ക്കോ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​രം​മൊ​ഴി പു​സ്ത​ക പ്ര​ഭാ​ഷ​ണം ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് കെ.​വി. റാ​ബി​യ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ 2018ലെ ​വ​രം പു​ര​സ്കാ​രം മു​ൻ മ​ന്ത്രി കെ. ​കു​ട്ടി അ​ഹ​മ്മ​ദ് കു​ട്ടി​ക്ക് സാ​ഹി​ത്യ​കാ​ര​നും മു​തി​ർ​ന്ന പ​ത്ര പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​സി. നാ​രാ​യ​ണ​ൻ സ​മ്മാ​നി​ച്ചു. വൈ​കീ​ട്ട് ന​ട​ന്ന ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വം യു​വ​ഗാ​യി​ക യും​ന അ​ജി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.