വി​ക​സ​ന പ​ദ്ധ​തി​ക​ൾ വി​ജ​യി​പ്പി​ക്കാ​ൻ കൂ​ട്ടാ​യ്മ വേ​ണം: സ്പീ​ക്ക​ർ
Monday, December 10, 2018 12:47 AM IST
പൊ​ന്നാ​നി: വി​ക​സ​ന പ​ദ്ധ​തി​ക​ൾ വി​ജ​യി​പ്പി​ച്ചെ​ടു​ക്കാ​ൻ എ​ല്ലാ​വ​രും ഒ​രു​മി​ച്ചു നി​ൽ​ക്ക​ണ​മെ​ന്നും പൊ​ന്നാ​നി​യി​ൽ എ​ല്ലാ മേ​ഖ​ല​ക​ളി​ലു​മു​ള്ള സ​മ​ഗ്ര വി​ക​സ​ന​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ലെ കാ​ഞ്ഞി​ര​മു​ക്ക് തോ​ന്നി​കു​റ​ന്പ​ക്കാ​വ് ക്ഷേ​ത്ര മൈ​താ​ന​ത്ത് ആ​ളം ദ്വീ​പ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ ഒ​രു​മി​ച്ചു നി​ൽ​ക്കു​ക​യെ​ന്ന​താ​ണ് പ്രാ​ധാ​ന്യം. യോ​ജി​പ്പ് ന​ഷ്ട​പ്പെ​ട്ടാ​ൽ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.
ക്ഷ​മ​യും സ​ഹി​ഷ്ണ​ത​യും സ​ഹോ​ദ​ര്യ​വും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വേ​ണം. അ​ങ്ങ​നെ​യെ​ങ്കി​ൽ പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ ക​ഴി​യും. അ​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് കു​റ്റി​പ്പു​റം - പു​തു​പൊ​ന്നാ​നി ഹൈ​വേ. ആ​ളം പാ​ലം ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ പൊ​ൻ​തൂ​വ​ലാ​ണെ​ന്നും പൊ​ന്നാ​നി​യി​ൽ വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ഗ​താ​ഗ​ത, ആ​രോ​ഗ്യ മേ​ഖ​ല തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​മ​ഗ്ര വി​ക​സ​ന​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.അ​ഞ്ച​ര​ക്കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​നു ന​ട​പ്പാ​ത​യ​ട​ക്കം ഏ​ഴ​ര മീ​റ്റ​ർ വീ​തി​യും 84 മീ​റ്റ​ർ നീ​ള​വു​മാ​ണ് ഉ​ണ്ടാ​കു​ക. ഒ​ന്ന​ര വ​ർ​ഷം കൊ​ണ്ടു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി തു​റ​ന്നു​കൊ​ടു​ക്കും. നി​ല​വി​ലെ ന​ട​പ്പാ​ത നി​ല​നി​ർ​ത്തി​യാ​ണ് പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം.
നാ​ലു ഭാ​ഗ​വും വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട ആ​ളം ദ്വീ​പി​ൽ താ​മ​സി​ക്കു​ന്ന 120 ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്കു മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​കാ​ൻ ഏ​റെ പ​ഴ​ക്ക​മു​ള്ള പ​ഴ​യ പാ​ല​മാ​യി​രു​ന്നു ഏ​ക​ആ​ശ്ര​യം. അ​തി​നാ​ൽ ആ​ളം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കും ഉ​ൾ​നാ​ട​ൻ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും പു​തു​താ​യി നി​ർ​മി​ക്കു​ന്ന ഈ ​പാ​ലം ഏ​റെ പ്ര​യോ​ജ​ക​ര​മാ​ണ്. ഈ ​പ്ര​ദേ​ശ​ത്തെ ഇ​ത​ര സ്ഥ​ല​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കും. സു​ര​ക്ഷി​ത​യാ​ത്ര​യ്ക്ക് മി​ക​ച്ച ഗ​താ​ഗ​ത​ത്തി​നാ​യി എ​ത്ര​യും വേ​ഗം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നു സ്പീ​ക്ക​ർ ന​ൽ​കി​യ ഉ​റ​പ്പു മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ യാ​ഥാ​ർ​ഥ്യ​മാ​വു​ക​യാ​ണ്. ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
മാ​റ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ. ​സി​ന്ധു, പൊ​ന്നാ​നി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സി.​പി മു​ഹ​മ്മ​ദ്കു​ഞ്ഞി, പെ​രു​ന്പ​ട​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം ആ​റ്റു​ണ്ണി ത​ങ്ങ​ൾ, ന​ന്നം​മു​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​സ​ത്യ​ൻ, പെ​രു​ന്പ​ട​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ അ​ന​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​ബി ഫൈ​സ​ൽ, സ​മീ​റ ഇ​ള​യി​ട​ത്ത്, പെ​രു​ന്പ​ട​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം. ​വി​ജ​യ​ൻ, മാ​റ​ഞ്ചേ​രി സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ അ​നീ​ഫ പാ​ല​ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ൻ​ജി​നിയ​ർ വി.​കെ ഹാ​ഷിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ല​പ്പു​റം റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ എ​സ്.​ഹ​രീ​ഷ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.