ഷെ​ൽ​റ്റ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് 20 വീ​ടു​ക​ൾ നി​ർ​മി​ക്കും
Monday, December 10, 2018 12:47 AM IST
കൊ​ണ്ടോ​ട്ടി:​ ഷെ​ൽ​റ്റ​ർ ഇ​ന്ത്യാ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക സം​ഗ​മം പു​ളി​ക്ക​ലി​ൽ ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്തെ നി​രാ​ലം​ബ​രു​ടെ​യും പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സേ​വ​ന​ങ്ങ​ൾ വി​ല​മ​തി​ക്കാ​നാ​കാ​ത്ത​തും രാ​ജ്യ​പു​രോ​ഗ​തി​ക്ക് അ​നി​വാ​ര്യ​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ട്ര​സ്റ്റി​ന്‍റെ പു​തി​യ സേ​വ​ന പ്ര​വ​ത്ത​ന​ങ്ങ​ള​ട​ങ്ങു​ന്ന ഫോ​ക്ക​സ് 2020 പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ടി.​വി ഇ​ബ്രാ​ഹിം എം​എ​ൽ​എ​യും ബ്രോ​ഷ​ർ പ്ര​കാ​ശ​നം ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് മൈ​നോ​റി​റ്റി വെ​ൽ​ഫെ​യ​ർ ഡ​യ​റ​ക്ട​ർ ഡോ. ​എ.​ബി മൊ​യ്തീ​ൻ​കു​ട്ടി​യും നി​ർ​വ​ഹി​ച്ചു. ഷെ​ൽ​ട്ട​ർ ട്ര​സ്റ്റി​ന്‍റെ കീ​ഴി​ൽ 2019 ൽ ​പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഉ​ദേ​ശി​ക്കു​ന്ന 20 വീ​ടു​ക​ളു​ടെ പ്ര​ഖ്യാ​പ​നം ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ നി​ർ​വ​ഹി​ച്ചു വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളാ​യ​വ​ർ​ക്കും സ്കോ​ള​ർ​ഷി​പ്പ് ജേ​താ​ക്ക​ൾ​ക്കു​മു​ള്ള അ​വാ​ർ​ഡ് പി. ​കു​ഞ്ഞു​മു​ഹ​മ്മ​ദ് മ​ദ​നി നി​ർ​വ​ഹി​ച്ചു. ഷെ​ൽ​റ്റ​ർ ഇ​ന്ത്യാ ചെ​യ​ർ​മാ​ൻ ഡോ.​ശ​ബീ​ൽ സ​ജ്‌ലുള്ള അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കൊ​ണ്ടോ​ട്ടി ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ്് അ​ബ്ദു​ൾ​ക​രീം, പി.​പി ഉ​മ്മ​ർ, പി.​എം ഷാ​ഹു​ൽ​ഹ​മീ​ദ്, സ​യ്യി​ദ് മു​ഹ​മ്മ​ദ് ശാ​ക്കി​ർ, മ​ച്ചി​ങ്ങ​ൽ ബ​ഷീ​ർ, രോ​ഹി​ൽ​നാ​ഥ്, സ​റീ​ന ഹ​സീ​ബ്, അ​ബ്ദു​ൾ ജ​ബാ​ർ, ആ​ദം മു​ൽ​സി, അ​ബ്ദു​ൾ ക​ബീ​ർ, ഫൈ​സ​ൽ കൊ​ല്ലോ​ളി, സി​ന്ധു രാ​മ​കൃ​ഷ്ണ​ൻ, പി​വി അ​ബ്ദു​ൾ ജ​ലീ​ൽ, റ​ഷീ​ദ് കാ​ട്ടി​പ്പ​രു​ത്തി, കെ.​പി.​എ​സ് ആ​ബി​ദ് ത​ങ്ങ​ൾ, പി.​പി മൂ​സ, അ​ബ്ദു​ൾ നാ​സ​ർ, പി.​ടി മ​ശ്ഹൂ​റ​ലി, പി.​ടി എ​ട​ക്കാ​ട്ട് മു​ഹ​മ്മ​ദാ​ലി, അ​ഷ്റ​ഫ്, മു​സ്ത​ഫ മ​ദ​നി, പി.​എ​ൻ അ​ബ​ദു​സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ളി​ച്ച​ങ്ങാ​ടം ചെ​റു​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഷെ​ജി​നി ഉ​ണ്ണി, പു​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സെ​റീ​ന അ​സീ​സ്, പ്ര​ഫ.​ജൗ​ഹ​ർ മു​ന​വ​ർ, മു​സ്ത​ഫ മ​ദ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.