എ​ഫ്സി ചേ​ലേ​ന്പ്ര രൂ​പീ​ക​രി​ച്ചു
Monday, December 10, 2018 12:48 AM IST
ചേ​ലേ​ന്പ്ര: ചേ​ലേ​ന്പ്ര​യി​ലെ പ​ഴ​യ​കാ​ല ഫു​ട്ബാ​ൾ ക​ളി​ക്കാ​രു​ടെ​യും, സം​ഘാ​ട​ക​രു​ടെ​യും, ഫു​ട​ബോ​ൾ പ്രേ​മി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​കൃ​ത​മാ​യ ഫു​ട്ബോ​ൾ ക്ല​ബ് ചേ​ലേ​ന്പ്ര (എ​ഫ്സി. ചേ​ലേ​ന്പ്ര) യു​ടെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​നം മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബാ​ള​ർ കു​രി​കേ​ശ് മാ​ത്യു നി​ർ​വ​ഹി​ച്ചു. ചേ​ലേ​ന്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ക്ല​ബി​ന്‍റെ ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ സി. ​രാ​ജേ​ഷ് ക്ല​ബി​ന്‍റെ പ്ര​ഖ്യാ​പ​ന​വും പ്ര​ചാ​ര​ണ ബൈ​ക്ക് റാ​ലി ഫ്ളാ​ഗ് ഓ​ഫും ക​ർ​മ​വും ന​ട​ത്തി. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന സു​ബ്ര​തോ ക​പ്പ് മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു സെ​മി വ​രെ​യെ​ത്തി​യ ചേ​ലേ​ന്പ്ര എ​ൻ​എ​ൻ​എം എ​ച്ച്എ​സ്എ​സി​ലെ ഫു​ട​ബോ​ൾ ടീ​മി​നെ​യും കോ​ച്ചു​മാ​രെ​യും ആ​ദ​രി​ച്ചു. തു​ട​ർ​ന്നു മ​ധു​രം മാ​ന​വീ​യം ചേ​ലേ​ന്പ്ര ക​ലാ കൂ​ട്ടാ​യ്മ​യു​ടെ ക​ലാ​വി​രു​ന്നും അ​ര​ങ്ങേ​റി.
ചേ​ലേ​ന്പ്ര​യു​ടെ പ​ഴ​യ​കാ​ല ഫു​ട്ബോ​ൾ പെ​രു​മ വീ​ണ്ടെ​ടു​ക്കാ​നും പു​തു​ത​ല​മു​റ​ക്ക് ശാ​സ്ത്രീ​യ​മാ​യ ഫു​ട്ബോ​ൾ പ​രി​ശീ​ല​നം ന​ൽ​കാ​നു​മാ​ണ് ഫു​ട്ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ച​ത്. ക്ല​ബി​നു കീ​ഴി​ൽ 18 മു​ത​ൽ 25 വ​യ​സു വ​രെ​യു​ള്ള യു​വാ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു ടീം ​രൂ​പീ​ക​രി​ക്കും. യു​പി, ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​രി​ശീ​ല​നം ന​ൽ​കും. ക്ല​ബ് പ്ര​സി​ഡ​ന്‍റ്് വി. ​ജ്യോ​തി​ബാ​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചേ​ലേ​ന്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ അ​ബ്ദു​ൾ അ​സീ​സ് പാ​റ​യി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എം. ​ബേ​ബി, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ സി. ​അ​യ്യ​പ്പ​ൻ, ക്ല​ബി​ന്‍റെ ര​ക്ഷാ​ധി​കാ​രി എം. ​നാ​രാ​യ​ണ​ൻ, ക്ല​ബ് സെ​ക്ര​ട്ട​റി എം.​കെ. സെ​യ്ത​ല​വി, പാ​ല​ക്കാ​ട് ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​ടി. രാ​മ​ച​ന്ദ്ര​ൻ, ചേ​ലേ​ന്പ്ര എ​ൻ​എ​ൻ​എം എ​ച്ച്എ​സ്എ​സ് പ്ര​ധാ​നാ​ധ്യാ​പി​ക ആ​ർ.​പി. ബി​ന്ദു, കെ.​വി ഷാ​ജി, എം.​കെ. ഫൈ​സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.