യു​വ​ജ​ന​യാ​ത്ര​ ജില്ലയിൽ സ​മാ​പിച്ചു
Monday, December 10, 2018 12:48 AM IST
മ​ല​പ്പു​റം: വ​ർ​ഗീ​യ മു​ക്ത​ഭാ​ര​തം, അ​ക്ര​മ ര​ഹി​ത കേ​ര​ളം എ​ന്ന പ്ര​മേ​യ​ത്തി​ൽ മു​സ്്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ത​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന യൂ​വ​ജ​ന യാ​ത്ര​ക്ക് മ​ല​പ്പു​റം ജി​ല്ല​യി​ൽ സ​മാ​പ​നം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ​ത്തോ​ടെ​യാ​ണ് ജി​ല്ല​യി​ലെ പ​ര്യ​ട​നം സ​മാ​പി​ച്ച​ത്.
മ​ല​പ്പു​റം, തി​രൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന വൈ​റ്റ് ഗാ​ർഡ് പ​രേ​ഡും താ​നൂ​ർ, അ​രീ​ക്കോ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ങ്ങ​ളും ആ​യി​ര​ക്ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യം കൊ​ണ്ടു ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. യാ​ത്ര ഇ​ന്നു മു​ത​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ പ​ര്യ​ട​നം തു​ട​ങ്ങും. ഇ​ന്ന​ലെ രാ​വി​ലെ ചാ​പ്പ​ന​ങ്ങാ​ടി​യി​ൽ നി​ന്നാ​രം​ഭി​ച്ച യാ​ത്ര വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷ​മാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ എ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ചാ​പ്പ​ന​ങ്ങാ​ടി​യി​ൽ മു​സ്്ലിം​ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി എം.​പി.​അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ട​ക്ക​ൽ നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്്ലിം​ലീ​ഗ് പ്ര​സി​ഡ​ന്‍റ്് സി.​എ​ച്ച്. അ​ബൂ​യൂ​സു​ഫ് ഗു​രി​ക്ക​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി യു.​എ.​ല​ത്തീ​ഫ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ത്തി​ഖാ​റു​ദീ​ൻ, ടി.​പി.​അ​ഷ്റ​ഫ​ലി, ടി.​പി.​ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​ഴ​ക്കാ​ട്ടി​രി​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗം അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​അ​ബ്ദു​ള്ള അ​ധ്യ​ക്ഷ്യ​ത വ​ഹി​ച്ചു. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ.​മ​ജീ​ദ്, എം​എ​ൽ​എ​മാ​രാ​യ ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ, കെ.​കെ.​ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, എ.​പി.​അ​നി​ൽ​കു​മാ​ർ, എ​ൻ.​ഷം​സു​ദീ​ൻ, ജാ​ഥാ നേ​താ​ക്ക​ളാ​യ പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​കെ.​ഫി​റോ​സ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കു​രി​ക്ക​ൾ മു​നീ​ർ, ഉ​മ​ർ അ​റ​ക്ക​ൽ, എ​ൻ.​പി.​മു​ഹ​മ്മ​ദ​ലി, അ​മീ​ർ പാ​താ​രി, റ​ഹ്മ​ത്തു​ള്ള ,നൗ​ഷാ​ദ് മ​ണ്ണി​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.