സ​മ​ര​സ​ഹാ​യ സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു
Monday, December 10, 2018 12:48 AM IST
നി​ല​ന്പൂ​ർ: ഈ​മാ​സം 17നു ​തു​ട​ങ്ങു​ന്ന കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ അ​നി​ശ്ചി​ത​കാ​ല സ​മ​രം വി​ജ​യി​പ്പി​ക്കു​ന്ന​തി​നു ബെ​ഫി നി​ല​ന്പൂ​ർ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 101 അം​ഗ സ​മ​ര​സ​മി​തി രു​പ​വ​ത്ക​രി​ച്ചു.
താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ക, ഒ​എ​ടി​ഡി ത​സ്തി​ക​യി​ൽ നി​യ​മ​നം ന​ട​ത്തു​ക എ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചു ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​നെ സ​ഹാ​യി​ക്കാ​നാ​ണ് ബെ​ഫി നി​ല​ന്പൂ​രി​ൽ സ​മ​രം ന​ട​ത്തു​ന്ന​ത്.

ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച​തി​നു യു​വാ​വി​നെ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​വ​ള​വ​നൂ​ർ ഇ​ള​യോ​ട​ത്ത് സ​ൽ​മാ​നെ (22)യാ​ണ് എ​സ്ഐ പി.​എ​സ്. മ​ഞ്ജി​ത് ലാ​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. 25 ഗ്രാം ​ക​ഞ്ചാ​വ് ഇ​യാ​ളി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തു.
യു​വാ​വി​നെ പെ​രി​ന്ത​ൽ​മ​ണ്ണ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. സി​പി​ഒ അ​നൂ​പ്, പ്ര​മോ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.