ര​ക്ത​ദാ​ന ക്യാ​ന്പ്
Monday, December 10, 2018 12:48 AM IST
ക​രു​വാ​ര​ക്കുണ്ട്: ഡി​വൈ​ഫ്ഐ തു​വൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി. പാ​യി​പ്പു​ല്ല് ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ക്യാ​ന്പ് ഡോ​ക്ട​ർ ഉ​നൈ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ര​ക്ത ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക്യാ​ന്പ് ന​ട​ത്തി​യ​ത്. നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. കാ​ളി​യ​ത്ത് മു​ഹ​മ്മ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​ജ കൊ​ടു​ങ്കാ​റ്റി​നെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ സ​ജീ​ഷി​നെ അ​നു​മോ​ദി​ച്ചു.​അ​സീ​സ് ചാ​ത്തോ​ലി, റ​ഹീം എ​ട​വ​ണ്ണ, പി.​ഗോ​പി, പി.​വി​ജേ​ഷ്, എ​ൻ.​കെ ഷ​ബീ​റ​ലി, കെ. ​നൗ​ഫ​ൽ, കി​ളി​യ​ത്ത് ഉ​സ്മാ​ൻ, എ​ൻ.​ഫാ​സി​ൽ, ഷ​മ്മാ​സ് ആ​ല​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​ണ​ൽ​ക്ക​ട​ത്ത് തോ​ണി​ ന​ശി​പ്പി​ച്ചു

മ​ഞ്ചേ​രി: മ​ണ​ൽ ക​ട​ത്തി​നു ശ്ര​മി​ച്ച ര​ണ്ടു തോ​ണി​ക​ൾ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. ആ​ന​ക്ക​യം പു​ഴ​യി​ലെ പെ​രി​ന്പ​ലം പ​ള്ളി​പ്പ​ടി ക​ട​വി​ലാ​ണ് സം​ഭ​വം. ര​ണ്ടു മ​ണ​ൽ തോ​ണി​ക​ൾ ത​ഹ​സി​ൽ​ദാ​ർ ര​മേ​ശി​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ മ​ഞ്ചേ​രി സി​ഐ ജ​ലീ​ൽ ക​റു​ത്തേ​ട​ത്ത്, എ​എ​സ്ഐ അ​ഷ​റ​ഫ്, സി​പി​ഒ​മാ​രാ​യ വി​ജേ​ഷ്, ശ്രീ​ജി​ത്ത്, സ​ൽ​മാ​ൻ, ഹ​ക്കീം, ജ​യേ​ഷ്, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തോ​ണി​ക​ൾ ന​ശി​പ്പി​ച്ചു.