മു​ക്കം ന​ഗ​ര​സ​ഭയിൽ ഭി​ന്ന​ശേ​ഷിക്കാർക്കായി പ്രത്യേക വാ​ർ​ഡ് സ​ഭ ന​ട​ത്തി
Monday, December 10, 2018 12:53 AM IST
മു​ക്കം: ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നും പ​ദ്ധ​തി നി​ർ​ദേ​ശ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​രു​ടെ പ്ര​ത്യേ​ക വാ​ർ​ഡ് സ​ഭ മു​ക്കം ഓ​ർ​ഫ​നേ​ജ് ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ വാ​ർ​ഡ് സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. മു​ക്കം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കു​ഞ്ഞ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ഷേ​മ​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ൺ ലീ​ല പു​ൽ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വഹിച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ മു​ക്കം വി​ജ​യ​ൻ, ടി.​ടി. സു​ലൈ​മാ​ൻ, വി. ​ഗി​രി​ജ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​ൻ.​കെ. ഹ​രീ​ഷ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ പി. ​പ​ത്മാ​വ​തി, ആ​രോ​ഗ്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ പി. ​പ്ര​ശോ​ഭ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.