ന​രി​പ്പ​റ്റമ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യം
Monday, December 10, 2018 12:54 AM IST
കു​റ്റ്യാ​ടി: ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ൽ ജി​ല്ലാ അ​തി​ർ​ത്തി​യി​ലെ വ​ന​ത്തോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം.
രാപ​ക​ലില്ലാ​തെ കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ങ്ങ​ളി​ലും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലും എ​ത്തു​ന്ന​ത് കാ​ര​ണം ജ​നം ഭീ​തി​യി​ലാ​ണ്. കാ​ട്ടാ​ന​ ശ​ല്യം കാ​ര​ണം ജ​നം കൂ​ട്ട​മാ​യി വീ​ടും കൃ​ഷി​യി​ട​വും ഉ​പേ​ക്ഷി​ച്ച് മ​ല​യോ​രം വി​ടു​ക​യാ​ണ്.
ദി​വ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് കാ​പ്പി, മേ​ലെ കാ​പ്പി, ഉ​റു​തൂ​ക്കി, കാ​പ്പു​മ്മ​ൽ, മു​ള്ള​മ്പ​ത്ത്, മു​ടി​ക്ക​ൽ, ആ​ന​ക്കു​ഴി, ന​ടു​ത്ത​റ, എ​ടോ​നി, പു​ല്ലാ​ഞ്ഞി​പ്പൊ​യി​ൽ, ഉ​പ്പു​മ്മ​ൽ, എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ന​കൾ ഹെ​ക്ട​ർ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ച്ച​ത്.
ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ മു​ള്ള​മ്പ​ത്ത്, പു​ല്ലാ​ഞ്ഞി​പ്പൊ​യി​ൽ, ഉ​പ്പു​മ്മ​ൽ, ആ​ന​ക്കു​ഴി, ഭാ​ഗ​ങ്ങ​ളി​ൽ ഒ​റ്റ​യാ​ൻ ഇ​റ​ങ്ങി ആ​യ​ട​ത്തി​ൽ അ​നൂ​പ് ക​ല്ലും​പു​റ​ത്ത് ശ​ങ്ക​ര​ൻ പു​ല്ലാ​ഞ്ഞി​പ്പൊ​യി​ൽ ചി​രു​ത, എ​ന്നി​വ​രു​ടെ ക​മുക്, തെ​ങ്ങ്, വാ​ഴ തുടങ്ങിയവ ന​ശി​പ്പി​ച്ചു.
ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ തൈ ​വച്ച പ​റ​മ്പ​ത്ത് ദാ​മു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് എ​ത്തി​യ ഒ​റ്റ​യാ​ൻ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി.
കു​റ്റ്യാ​ടി ഫോ​റ​സ്റ്റ് റേഞ്ച് ഉ​ദ്യോഗസ്ഥ​രും ജ​ന പ്ര​തി​നി​ധി​ക​ളും ക​ർ​ഷ​ക സം​ഘം നേ​താ​ക്ക​ളും കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ച്ചു.​ കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും കൃ​ഷി ന​ഷ്ട​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട പ​രി​ഹാ​രം ന​ൽകണ​മെ​ന്നും ക​ർ​ഷ​ക​സം​ഘം തി​നൂ​ർ മേ​ഖ​ല ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.