ക​ക്ക​യ​ത്തേ​ക്ക് ഷ​ട്ടി​ൽ ബ​സ് സ​ർ​വീ​സ് വേ​ണ​മെ​ന്ന്
Monday, December 10, 2018 12:54 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യ​ത്തേ​ക്ക് കെ​എ​സ്ആ​ർ​ടി​സി മി​നി​ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് എ​ൻ​സി​പി മ​ണ്ഡ​ലം ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. വി​നോ​ദസ​ഞ്ചാ​രികൾ, വ​ന്യ​മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്രം, വൈ​ദ്യു​തി കേ​ന്ദ്രം, ഇ​റി​ഗേ​ഷ​ൻ വകുപ്പ് എന്നിവിടങ്ങളിലെ ഉ​ദ്യോ​ഗ​സ്ഥ​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക് സ​ർ​വീ​സ് ഉ​പ​കാ​ര​പ്ര​ദ​മാ​കും.
തൊ​ട്ടി​ൽ​പ്പാ​ലത്തുനിന്ന് പേ​രാ​മ്പ്ര, ചെ​മ്പ്ര, കേ​ളോ​ത്തു​വ​യ​ൽ, കൂ​രാ​ച്ചു​ണ്ട്, ക​രി​യാ​ത്തും​പാ​റ വ​ഴിയും താ​മ​ര​ശേ​രിയി​ൽ നി​ന്ന് എ​സ്റ്റേ​റ്റ് മു​ക്ക്, ബാ​ലു​ശേ​രി, കൂ​രാ​ച്ചു​ണ്ട് വ​ഴിയും ക​ക്ക​യ​ത്തേ​ക്ക് ബസ് സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്നും കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഗ​താ​ഗ​ത മ​ന്ത്രി, ടൂ​റി​സം മ​ന്ത്രി, എ​ക്സൈ​സ് മ​ന്ത്രി, എം​എ​ൽ​എ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കും. കി​സാ​ൻ​സ​ഭ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​ഡി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സൂ​പ്പി തെ​രു​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ക്ലാ​വോ​സ് താ​ന്നി​ക്ക​ൽ, അ​ശോ​ക​ൻ കു​റു​ങ്ങോ​ട്ട്, മാ​ത്യു പു​തു​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.