അ​ന​ധി​കൃ​ത പ​ന്നി​ഫാ​മു​ക​ളെ​ക്കു​റി​ച്ചു അ​ന്വേ​ഷ​ണം വേ​ണ‌​മെ​ന്ന്
Monday, December 10, 2018 12:54 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ന്നി ഫാ​മു​ക​ളെ​ക്കു​റി​ച്ചു അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു കൊ​യി​ലാ​ണ്ടി താ​ലൂ​ക്കു വി​ക​സ​ന സ​മി​തി​യി​ൽ പ​രാ​തി. സ​മി​തി അം​ഗം രാ​ജ​ൻ വ​ർ​ക്കി​യാ​ണു ക​ഴി​ഞ്ഞ ദി​വ​സം രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യ​ത്.
പ​ല ഫാ​മു​ക​ളും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ​മീ​പ​വാ​സി​ക​ൾ​ക്കു ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത രീ​തി​യി​ലാ​ണു ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത്.
പൂ​ഴി​ത്തോ​ട് മ​ല​നി​ര​ക​ളി​ൽ തു​ട​ങ്ങി​യ​തും തു​ട​ങ്ങാ​നി​രി​ക്കു​ന്ന​തു​മാ​യ പ​ന്നി​ഫാ​മു​ക​ൾ​ക്കെ​തി​രേ വാ​ർ​ഡ് ഗ്രാ​മ​സ​ഭ​യി​ല​ട​ക്കം ശ​ക്ത​മാ​യ പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ലൈ​സ​ൻ​സെ​ടു​ത്തു ഫാം ​പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ൽ മ​തി​യെ​ന്നു നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പ​ക്ഷെ ന​ട​ത്തി​പ്പു​കാ​ർ ഇ​ത് കൂ​ട്ടാ​ക്കു​ന്നി​ല്ല.
പെ​രു​വ​ണ്ണാ​മൂ​ഴി പ​ന്നി​ക്കോ​ട്ടൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളും ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ ത്ത​ധി​കൃ​ത​രും പ്ര​ശ്നം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. ഉ​ന്ന​ത ഇ​ട​പെ​ട​ലു കൊ​ണ്ടാ​ണു അ​ന​ധി​കൃ​ത പ​ന്നി​ഫാ​മു​ക​ൾ പെ​രു​കുന്നതെന്നും പരാതിയിൽ പറഞ്ഞു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വ​കു​പ്പ് സ്ഥാ​പ​ന മേധാവിക​ൾ​ക്കു നോട്ടീസ് അയയ്ക്കാൻ വി​ക​സ​ന സ​മി​തി​ തീരുമാനിച്ചു.